Image

'ദിലീപ് ബുദ്ധിമാനാണ്, അങ്ങനെയൊരു വിഡ്ഡിത്തം കാണിക്കുമോ?; കാസ്റ്റിംഗ കൗച്ച് പുതിയ സംഭവമല്ല: മധു

Published on 20 May, 2018
'ദിലീപ് ബുദ്ധിമാനാണ്, അങ്ങനെയൊരു വിഡ്ഡിത്തം കാണിക്കുമോ?; കാസ്റ്റിംഗ കൗച്ച് പുതിയ സംഭവമല്ല: മധു

കൊച്ചിയില്‍ നടി കാറില്‍ ആക്രിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നടന്‍ മധു. കേരളത്തെ ഞെട്ടിച്ച സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷമാണ് മലയാളത്തിലെ ഏറ്റവും തലമുതിര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ മധു എന്തെങ്കിലും തരത്തിലുള്ള പ്രതികരണം നടത്തുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും അതുകൊണ്ടാണ് ആ വിഷയത്തില്‍ അഭിപ്രായം പറയാത്തതെന്നുമാണ് ഒരു ചാനല്‍ പരിപാടിയില്‍ മധു പറഞ്ഞത്.

നടന്‍ ദിലീപാണ് ഈ സംഭവം ചെയ്തതെന്ന് കരുതുന്നില്ല. ദിലീപ് ബുദ്ധിമാനാണ്. ഇത്തരത്തിലുള്ള ഒരു വിഡ്ഡിത്തം ദിലീപ് കാണിക്കുമോ എന്ന് സംശയമാണ്. നടിക്ക് ദുരനുഭവം ഉണ്ടായത് സത്യമാണ്. ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഞാന്‍ പറയുന്നത്'മധു പറഞ്ഞു. 

മലയാള സിനിമയില്‍ പണ്ട് മുതല്‍ തന്നെ കാസ്റ്റിങ് കൗച്ച് നിലവിലുണ്ടെന്നും എല്ലാ ഭാഷകളിലെ സിനിമകളിലും ഇത് ഉണ്ടായിരുന്നുവെന്നും മധു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക