Image

ആന്ധ്രപ്രദേശ്‌ എക്‌സ്‌പ്രസില്‍ അഗ്‌നിബാധ; ആളപായമില്ല

Published on 21 May, 2018
ആന്ധ്രപ്രദേശ്‌ എക്‌സ്‌പ്രസില്‍ അഗ്‌നിബാധ; ആളപായമില്ല

ആന്ധ്രപ്രദേശ്‌ സൂപ്പര്‍ഫാസ്റ്റ്‌ എക്‌സ്‌പ്രസിന്റെ നാല്‌കോച്ചുകള്‍ക്ക്‌ തീ പിടിച്ചു. വിശാഖപട്ടണത്തു നിന്നും ഡല്‍ഹിയിലേയ്‌ക്കു പോവുകയായിരുന്നു ആന്ധ്ര എക്‌സ്‌പ്രസ്‌. ഗ്വാളിയോറിലെ ബിര്‍ല്ലാ നഗര്‍ സ്‌റ്റേഷനു സമീപത്തുവെച്ചാണ്‌ തീപ്പിടുത്തമുണ്ടായത്‌.

രാവിലെ 11:50നാണ്‌ സംഭവം.
വൈദ്യുത ഷോര്‍ട്ട്‌ സര്‍ക്യൂട്ടാവാം തീപിടുത്തത്തിനു കാരണമെന്ന്‌ കരുതുന്നു. സംഭവത്തെ കുറിച്ച്‌ റെയില്‍വെ അന്വേഷണം ആരംഭിച്ചു. അഗ്‌നിശമനസേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം മൂലം ആളപായമുണ്ടായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക