Image

സിബിഎസ്‌ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന്‌ കാട്ടി വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി പിന്‍വലിച്ചു

Published on 21 May, 2018
സിബിഎസ്‌ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന്‌ കാട്ടി വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി പിന്‍വലിച്ചു

കോട്ടയം: സിബിഎസ്‌ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന്‌ കാട്ടി വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി പിന്‍വലിച്ചു. സിബിഎസ്‌ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന്‌ ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിയായ വിദ്യാര്‍ഥിനി അമിയ സലിം ആണ്‌ ഹരജി നല്‍കിയത്‌. ചോദ്യപ്പേപ്പര്‍ മാറി 2014ലെ ചോദ്യപ്പേപ്പര്‍ ആണ്‌ കിട്ടിയതെന്നും അത്‌കൊണ്ട്‌ 2014ലെ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തണമെന്നുമാവശ്യപ്പെട്ടാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല, പകരം വീണ്ടും പരിക്ഷ നടത്താന്‍ സിബിഎസ്‌ഇയോട്‌ കോടതി ആവശ്യപ്പെടുകയായിരുന്നു.

പത്താം ക്ലാസ്‌ കണക്ക്‌ പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്‌തവ വിരുദ്ധമെന്ന്‌ സിബിഎസ്‌ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ തന്റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ്‌ സിബിഎസ്‌ഇ അധികൃതര്‍ കോടതിയെ അറിയിച്ചത്‌. തുടര്‍ന്നാണ്‌ അമിയ പരാതി പിന്‍വലിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക