Image

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരില്‍

Published on 21 May, 2018
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരില്‍
തൃശൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഗുരുവായൂരിലെത്തി. ഉച്ചക്ക്‌ ഒരു മണിക്ക്‌ ക്ഷേത്ര ദര്‍ശനം നടത്തി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗുരുവായൂരില്‍ കനത്ത സുരക്ഷയാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. 1.30 വരെ ഭക്തര്‍ക്ക്‌ ദര്‍ശന നിയന്ത്രണമുണ്ടായിരുന്നു. ഗവര്‍ണര്‍ പി സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഗുരുവായൂരപ്പന്‍ ധര്‍മകലാ സമുച്ചയം അവതരിപ്പിക്കുന്ന അഷ്ടപദിയാട്ടം ദര്‍ശിക്കാനാണ്‌ ഉപരാഷ്ട്രപതി ഗുരുവായൂരിലെത്തിയത്‌. ഐ.ജി.അജിത്‌കുമാറിന്റെ നേതൃത്വത്തില്‍ 6 എസ്‌.പിമാര്‍ക്കാണ്‌ സുരക്ഷാ ചുമതല. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2000 പോലീസുകാരെയാണ്‌ ക്ഷേത്ര നഗരിയില്‍ വിന്യസിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക