Image

ലിനിക്ക് ആദരാഞ്ജലിയുമായി സോഷ്യല്‍മീഡിയ, നിപ വൈറസിന്റെ ആദ്യ രക്തസാക്ഷിക്ക് കണ്ണീര്‍ പ്രണാമം

Published on 21 May, 2018
ലിനിക്ക് ആദരാഞ്ജലിയുമായി സോഷ്യല്‍മീഡിയ, നിപ വൈറസിന്റെ ആദ്യ രക്തസാക്ഷിക്ക് കണ്ണീര്‍ പ്രണാമം

നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്ക് ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ. വവ്വാലുകള്‍ പരത്തുന്ന രോഗമെന്ന നിലയില്‍ കേരളത്തില്‍ പനി പടരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ലോകത്ത് ഇതുവരെയും വാക്‌സിനുകള്‍ ഇല്ലെന്നതാണ് ആരോഗ്യമേഖലയിലെ വലിയ പ്രതിസന്ധി.

നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്ക് ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ. നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും വൈറസ് ബാധയേറ്റത്. പിന്നീട് ചികിത്സക്കിടെ ലിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തില്‍ നിന്നും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ അധികൃതര്‍ തന്നെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.

കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് നിപ വൈറസിനെ തുടര്‍ന്നുള്ള പനി വ്യാപകമായത്. ജോലിക്കിടയില്‍ രക്തസാക്ഷിയാകേണ്ടിവന്ന മാലാഖയ്ക്ക് പ്രണാമം എന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക