Image

ഫോമാ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന വനിതാരത്‌നം മത്സരം

ബീന വള്ളിക്കളം Published on 21 May, 2018
 ഫോമാ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന വനിതാരത്‌നം മത്സരം
ഷിക്കാഗോ: മലയാളി കൂട്ടായ്മയുടെ മഹാമാമാങ്കമായ ഫോമ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്റെ തിളക്കമാര്‍ന്ന ഒരേടാകാന്‍ "വനിതാരത്‌നം' പരിപാടി അണിഞ്ഞൊരുങ്ങുന്നു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള 14 വനിതകള്‍ മാറ്റുരയ്ക്കുന്ന ഈ വേദി കണ്‍വന്‍ഷന്റെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളില്‍ ഒന്നാകുമെന്നതില്‍ സംശയമില്ല.

ജൂണ്‍ 22-ന് വെള്ളിയാഴ്ച വളരെ സമയബന്ധിതമായി നടക്കുന്ന ഈ മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രഗത്ഭരും പരിചയസമ്പന്നരുമായ വ്യക്തികളാണ്.

മനോഹരമായ ഈ പരിപാടിയുടെ ചെയര്‍പേഴ്‌സണ്‍ ഡോ. സിമി ജെസ്‌റ്റോയും, കോര്‍ഡിനേറ്റര്‍ രേഖാ നായരുമാണ്. ഇവരോടൊപ്പം ഡോ. ജയമോള്‍ ശ്രീധര്‍, ജിഷ ബിഷിന്‍, ജൂബി വള്ളിക്കളം, ഡോ. സിന്ധു പിള്ള എന്നീ കമ്മിറ്റി അംഗങ്ങള്‍ മനോഹരമായ അവതരണത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഫോമ കണ്‍വന്‍ഷനില്‍ പങ്കുചേരുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
 ഫോമാ കണ്‍വന്‍ഷനില്‍ തിളക്കമാര്‍ന്ന വനിതാരത്‌നം മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക