Image

ചായയില്‍ മരുന്ന് ചേര്‍ത്ത് ഗര്‍ഭചിദ്രം നടത്തിയ പാക്ക് ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 22 May, 2018
ചായയില്‍ മരുന്ന് ചേര്‍ത്ത് ഗര്‍ഭചിദ്രം നടത്തിയ പാക്ക് ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്
വെര്‍ജിനിയ: ഗര്‍ഭം അലസിപ്പിക്കാന്‍ കാമുകിക്ക് ചായയില്‍ അബോര്‍ഷന്‍ പില്‍ കലര്‍ത്തി നല്‍കിയ സിക്കന്തര്‍ ഇമ്രാനെന്ന പാക്കിസ്ഥാന്‍ ഡോക്ടര്‍ക്ക് തടവ്. കാമുകിക്ക് അവരറിയാതെ ചായയില്‍ മരുന്നു കലര്‍ത്തി നല്‍കുകയായിരുന്നു സിക്കന്തര്‍. പതിനേഴ് ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിനെയാണ് ഇയാള്‍ ഇല്ലാതാക്കിയത്. മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയാണ് സിക്കന്തറിന് വിധിച്ചിരിക്കുന്നത്. മെഡിക്കല്‍ ലൈസെന്‍സ് റദ്ദാക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.

ഗര്‍ഭസ്ഥ ശിശുവിന്റെ കൊലപാതക കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷമാണ് ഡോക്ടറെ അറസ്റ്റു ചെയ്തത്. ഡോക്ടറുടെ വീട്ടില്‍ സന്ദര്‍ശനത്തി നെത്തിയതായിരുന്നു കാമുകി ബ്രൂക്ക്. സംസാരത്തിനിടിയില്‍ ബ്രൂക്കിന് നല്‍കിയ ചായയില്‍ അബോര്‍ഷന്‍ പില്‍ ചേര്‍ത്തു നല്‍കുകയായിരുന്നു. വിധി പറയുന്നതിനു മുമ്പ് ഡോക്ടര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ബ്രൂക്ക് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക