Image

വരാപ്പുഴ കസ്റ്റഡി മരണം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ ഹാജരാക്കണമെന്ന്‌ ഹൈക്കോടതി

Published on 22 May, 2018
വരാപ്പുഴ കസ്റ്റഡി മരണം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ ഹാജരാക്കണമെന്ന്‌ ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പ്രത്യോക അന്വേഷണ സംഘത്തിന്‌ നിര്‍ദേശം. ഹൈക്കോടതിയുടേതാണ്‌ ഉത്തരവ്‌.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ നിര്‍ദേശം. കേസില്‍ ജൂണ്‍ അഞ്ചിന്‌ വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ബിജെപി നേതാവ്‌ എഎന്‍ രാധാകൃഷ്‌ണനെ കോടതി രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശിച്ചു. കോടതിയെ രാഷ്ട്രീയ കളിയ്‌ക്കുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക