Image

ഗ്വാളിയറില്‍ 37 ഐ എ എസ്‌ ട്രെയിനികള്‍ ട്രെയിന്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 22 May, 2018
ഗ്വാളിയറില്‍ 37  ഐ എ എസ്‌ ട്രെയിനികള്‍ ട്രെയിന്‍  അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു
ഗ്വാളിയര്‍ ട്രെയിന്‍ അപകടത്തില്‍ നിന്നും 37 ഐഎഎസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡെല്‍ഹിവിശാഖപട്ടണം എപി എക്‌സ്‌പ്രസിന്‌ തീപിടിച്ചതായിരുന്നു അപകട കാരണം. ഈ ട്രെയിനില്‍ യാത്ര ചെയ്‌തിരുന്ന 37 ഐഎഎസ്‌ ഉദ്യോഗസ്ഥരാണ്‌ അത്ഭുതകരമായി രക്ഷപ്പെട്ടത്‌.

ഡെല്‍ഹി-വിശാഖപട്ടണം എപി എക്‌സ്‌പ്രസിലെ ബി 6, ബി 7 എന്നീ രണ്ട്‌ ബോഗികളിലാണ്‌ ഗ്വാളിയറിന്‌ സമീപത്ത്‌ വച്ച്‌ അഗ്‌നിബാധയുണ്ടായത്‌. ഇതിലെ ബി 7 ബോഗിയില്‍ 37 ഐഎഎസുകാരാണ്‌ സഞ്ചരിച്ചത്‌. ഇവര്‍ പരിശീലന പരിപാടിക്ക്‌ ശേഷം ഡെല്‍ഹിയില്‍ നിന്ന്‌ ഭോപ്പാലിലേക്ക്‌ യാത്ര ചെയ്യുകയായിരുന്നു. കൃത്യസമയത്ത്‌ അധികൃതര്‍ ഇടപെട്ടതോടെ വന്‍ അപകടം ഒഴിവായി

ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം നടന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക