Image

കര്‍ണാടക :മൂന്ന്‌ മാസത്തിനുള്ളില്‍ സഖ്യ സര്‍ക്കാര്‍ വീഴുമെന്ന്‌ സദാനന്ദ ഗൗഡ

Published on 22 May, 2018
കര്‍ണാടക :മൂന്ന്‌ മാസത്തിനുള്ളില്‍ സഖ്യ സര്‍ക്കാര്‍ വീഴുമെന്ന്‌ സദാനന്ദ ഗൗഡ
കര്‍ണാടകയില്‍ കാത്തിരിക്കാന്‍ ബിജെപി തയാറെന്ന്‌ വ്യക്തമാക്കി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ റിസോര്‍ട്ടില്‍ത്തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്‌ കോണ്‍ഗ്രസും ജെഡിഎസ്സും. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തത്‌കാലമില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ കോണ്‍ഗ്രസ്‌ ജെഡിഎസ്‌ സഖ്യ സര്‍ക്കാര്‍ താഴെ വീഴുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.

കുമാരസ്വാമി മന്ത്രിസഭ രൂപീകരിക്കുന്നതിന്‌ മുമ്പേ തന്നെ സഖ്യങ്ങളില്‍ ഉടലെടുത്ത അസ്വസ്ഥതകളിലാണ്‌ ബിജെപി കണ്ണു വയ്‌ക്കുന്നത്‌. മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസുമായി പങ്കിടുന്ന തരത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന്‌ കുമാരസ്വാമി പറഞ്ഞത്‌ തന്നെ സ്വരചേര്‍ച്ചയില്ലായ്‌മയുടെ ലക്ഷണമായി ബിജെപി കാണുന്നു. ഇത്‌ ബിജെപി ക്യാമ്പിന്‌ കാത്തിരിക്കാനുള്ള പ്രതീക്ഷ നല്‍കുന്നതാണ്‌.

വിശ്വാസവോട്ടിന്‌ നില്‍ക്കാതെ യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞെങ്കിലും ബിജെപി ക്യാമ്പ്‌ ഒരുങ്ങിത്തന്നെയാണ്‌ നില്‍ക്കുന്നത്‌. പതിനാലു പേര്‍ മറുകണ്ടംചാടിയാല്‍ എപ്പോള്‍ വേണമെങ്കിലും ഭരണം കൈയില്‍ വരുമെന്ന കണക്കുകൂട്ടലുണ്ട്‌. എന്നാല്‍ ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളും കൈക്കൂലി ടേപ്പുകളും പ്രതിരോധത്തിലാക്കിയ ബിജെപി തത്‌കാലം ഒന്നിനുമില്ല. 'ജെഡിഎസിനും കോണ്‍ഗ്രസിനുമിടയില്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ത ന്നെ തുടങ്ങി. അവര്‍ പരസ്‌പരം പോരടിക്കുകയാണ്‌. മൂന്ന്‌ മാസത്തിനുള്ളില്‍ ഈ സര്‍ക്കാര്‍ താഴെവീഴും. അതിനുശേഷം ബിജെപി ഒരു സര്‍ക്കാര്‍ രൂപീകരണത്തിന്റെ സാധ്യതകള്‍ പരിശോധിക്കും', സദാനന്ദ ഗൗഡ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക