Image

ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തി

Published on 22 May, 2018
ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തി


ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തി . നെടുമ്‌ബാശ്ശേരി വിമാനത്താവളത്തില്‍ ബാവക്ക്‌ വിശ്വാസികള്‍ വന്‍ വരവേല്‍പ്പാണ്‌ നല്‍കിയത്‌ . സഭാ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന്‌ വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു .

അഞ്ച്‌ ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ ബാവ ഇന്ത്യയിലെത്തിയത്‌ . ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ വിശ്വാസികളും സഭാനേതൃത്വവും ചേര്‍ന്ന്‌ ബാവയ്‌ക്ക്‌ നെടുമ്‌ബാശ്ശേരിയില്‍ വന്‍ വരവേല്‍പ്പ്‌ നല്‍കി. ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭാ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുമെന്ന്‌ ബാവ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട്‌ പറഞ്ഞു . സഭയില്‍ സമാധാനത്തിനായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .

നാളെ രാവിലെ എട്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയനെ ബാവ സന്ദര്‍ശിക്കും. കേരളത്തിലെ സഭാതര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ മുഖ്യമന്ത്രി ബാവയ്‌ക്ക്‌ കത്തയച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ്‌ ബാവ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത്‌.

പുത്തന്‍കുരിശില്‍ നടക്കുന്ന പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിലും , സഭാ വര്‍ക്കിംഗ്‌ കമ്മിറ്റിയിലും ബാവ പങ്കെടുക്കും. 24ന്‌ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സന്ദര്‍ശിച്ചശേഷം 26ന്‌ ലെബനനിലേക്ക്‌ മടങ്ങും.

പതിറ്റാണ്ടുകളായി തുടരുന്ന യാക്കോബായഓര്‍ത്തഡോക്‌സ്‌ സഭാ തര്‍ക്കം പരിഹരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായാണ്‌ ബാവയുടെ കേരള സന്ദര്‍ശനത്തെ സഭാ നേതൃത്വം കാണുന്നത്‌. സഭാ തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇരു വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചിരുന്നു
ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ ഇന്ത്യാ സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തി
Join WhatsApp News
Philip 2018-05-22 09:54:27
എന്തെങ്കിലും നടക്കുമോ ? നടക്കുവാൻ  സമ്മതിക്കുമോ ? കസേരകളിൽ കേരളത്തിലെ ഇടയന്മാർ  അല്പം വിട്ടുവീഴ്ച ചെയ്യുവാൻ തയാറായാൽ കുഞ്ഞാടുകൾക്കു സമാധാനത്തോടെ കിടന്നുറങ്ങാം ...
യേശു 2018-05-22 13:39:16
നടക്കും ; കാള നടക്കും, പശു നടക്കും, ആന നടക്കും, അന്നന്നത്തെ ആഹാര സമ്പാദിക്കാനായി മനുഷ്യനും മയിലുകളോളം നടക്കും . എന്നാൽ നടക്കാതെ, കട്ടിലേന്നിറങ്ങാതെ കയ്യ് നനയാതെ ഉപജീവനം കഴിക്കുന്ന ഒരു വർഗ്ഗമാണ് ഇക്കൂട്ടർ . ഇവർ സഞ്ചരിക്കുന്നത് ഒരു മടിയുമില്ലാതെ എത്ര മയില് വേണമെങ്കിലും നടക്കുന്ന കഴുതയുടെ (യഹൂദ പ്രവചന നിവർത്തിക്കു വേണ്ടിയാണ് ഞാൻ കഴുതപുറത്ത് കയറിയത് -അതും കുറച്ചു നേരത്തേക്ക് മാത്രം ) പുറത്തിരുന്നാണ് . നോക്കിക്കേ എത്ര കഴുതകളാണ് പൂക്കളുമായി  വിമാന താവളത്തിൽ നിരന്നു നിൽക്കുന്നതെന്ന്   എന്റെ പിതാവിന്റെ  കല്പനയായ 'വിയർപ്പോടെ അപ്പം ഭക്ഷിക്കുക' എന്ന കല്പനയെ ലംഘിക്കുന്ന ഇവർ മാത്രമല്ല ഇവരെ അതിന് പ്രേരിപ്പിക്കുന്ന കഴുതകളും സ്വർഗ്ഗത്തിന്റെ അവകാശികൾ ആകില്ല എന്ന് ഞാൻ നിങ്ങളോട് പറയുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക