Image

പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

Published on 22 May, 2018
പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായി
ന്യൂദല്‍ഹി: റഷ്യയിലെ ഏകദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയില്‍ തിരിച്ചെത്തി. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുടിനുമായി പ്രധാനമന്ത്രി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായതായാണ്‌ വിവരം. സോചിയില്‍ നടന്ന അനൗദ്യോഗിക കൂടിക്കാഴ്‌ച മൂന്നു മണിക്കൂറിലധികം നീണ്ടു.

ഇരുരാജ്യങ്ങളും ദീര്‍ഘകാലമായുള്ള സുഹൃത്തുക്കള്‍ ആണെന്നും, റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുകയാണെന്നും മോദി പറഞ്ഞു. വരാനിരിക്കുന്ന ഷാങ്‌ഹായ്‌ ഉച്ചകോടിയില്‍ സ്ഥിരാംഗത്വം ലഭിക്കുന്നതിനായി ഇന്ത്യ റഷ്യയുടെ പിന്തുണ തേടിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക