Image

നിപാ വൈറസ്‌ വായുവിലൂടെ പകരില്ലെന്ന്‌ സര്‍ക്കാര്‍

Published on 22 May, 2018
നിപാ വൈറസ്‌ വായുവിലൂടെ പകരില്ലെന്ന്‌ സര്‍ക്കാര്‍
തിരുവനന്തപുരം: നിപാ വൈറസ്‌ വായുവിലൂടെ പകരില്ലെന്ന്‌ സര്‍ക്കാര്‍. ലോകാരോഗ്യ സംഘടനയാണ്‌ ഇക്കാര്യം അറിയിച്ചതെന്ന്‌ ആരോഗ്യമന്ത്രില കെ.കെ ശൈലജ വ്യക്തമാക്കി. രോഗം വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന്‌ ഇന്നലെ കേന്ദ്ര വിദഗ്‌ദ സംഘം സൂചിപ്പിച്ചിരുന്നു.

നിപ വൈറസ്‌ മൂലം മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക്‌ നല്‍കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതു മാനദണ്ഡം സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

നിപാ വൈറസുമായി ബന്ധപ്പെട്ട്‌ സാമൂഹിക മാധ്യമങ്ങളില്‍ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക