Image

ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധം,ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍

Published on 22 May, 2018
ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധം,ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍
കര്‍ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

ഇതിനിടെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കെല്ലാം ക്ഷണമുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക