Image

പശുവിനെ കേന്ദ്രകഥാപാത്രമാക്കിയ പയ്‌ക്കുട്ടിക്ക്‌ എ സര്‍ട്ടിഫിക്കറ്റ്‌

Published on 22 May, 2018
പശുവിനെ കേന്ദ്രകഥാപാത്രമാക്കിയ പയ്‌ക്കുട്ടിക്ക്‌   എ സര്‍ട്ടിഫിക്കറ്റ്‌
പശുവിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിച്ച സിനിമയ്‌ക്ക്‌ നേരെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രതികാരമെന്ന്‌ ആരോപണം. പയ്‌ക്കുട്ടി സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്‌ ആരോപണവുമായി രംഗത്ത്‌ വന്നിരിക്കുന്നത്‌.

പയ്‌ക്കുട്ടിയെന്ന സിനിമയിലെ കേന്ദ്രകഥാപാത്രം പശുവാണ്‌. ഈ സിനിമയുടെ സെന്‍സറിംഗ്‌ വേളയില്‍ പശു ഉള്‍പ്പെടുന്ന എല്ലാ സീനും വെട്ടിക്കളയാന്‍ ബോര്‍ഡ്‌ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന്‌ 24 ഷോട്ടുകള്‍ വെട്ടിക്കളഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. എന്നിട്ട്‌ വീണ്ടും സിനിമ സെന്‍സര്‍ ചെയ്യാനായി നല്‍കിയപ്പോള്‍ എ സര്‍ട്ടിഫിക്കറ്റാണ്‌ ബോര്‍ഡ്‌ നല്‍കിയത്‌. തുടര്‍ന്ന്‌ കാര്യം തിരക്കിയപ്പോള്‍ പശുവാണെന്നുള്ള മറുപടിയാണ്‌ ലഭിച്ചതെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സിനിമയില്‍ ഒരു വിധത്തിലുമുള്ള അശ്ലീല രംഗവുമില്ലെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കുവൈറ്റില്‍ യു സര്‍ട്ടിഫിക്കറ്റാണ്‌ ഈ സിനിമയ്‌ക്ക്‌ ലഭിച്ചത്‌. നന്ദു വരവൂറാണ്‌ സിനിമ സംവിധാനം ചെയ്‌തത്‌. സുധീഷ്‌ വിജയന്‍ വാഴയൂരാണ്‌ സിനിമയുടെ തിരക്കഥ .

ബധിര യുവാവായ ശംഭുവും നന്ദിനി പശുവും തമ്മിലുള്ള ഹൃദയബന്ധമാണ്‌ സിനിമയുടെ ഇതിവൃത്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക