Image

ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍; ഷൂട്ടിങ്‌ ആരംഭിച്ചു

Published on 22 May, 2018
ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍; ഷൂട്ടിങ്‌ ആരംഭിച്ചു
സിഎസ്‌ആര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ യുഎഇ ആസ്ഥാനമായ ഏരീസ്‌ ഗ്രൂപ്പ്‌ നിര്‍മ്മിക്കുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' ഷൂട്ടിങ്‌ ആരംഭിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും സംവിധായകനുമായ സോഹന്‍ റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്‌ ഏരീസ്‌ ഗ്രൂപ്പ്‌.

രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു കോര്‍പ്പറേറ്റ്‌ കമ്പനി വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലുള്ള നിക്ഷേപങ്ങള്‍ക്ക്‌ പുറമെ സിഎസ്‌ആര്‍ ഫണ്ട്‌ ഉപയോഗിച്ച്‌ സിനിമയില്‍ പണം മുടക്കുന്നത്‌. പതിനഞ്ച്‌ രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോര്‍ഷ്യം ആണ്‌ ഏരീസ്‌ ഗ്രൂപ്പ്‌. ചിത്രത്തിന്റെ പൂജ മെയ്‌ 19ന്‌ പുനലൂര്‍ ഐക്കരക്കോണം പൂങ്ങോട്‌ ശിവക്ഷേത്രത്തില്‍ വെച്ച്‌ നടന്നു.

നടി പ്രിയങ്ക നായര്‍, സംവിധായകന്‍ ബോബന്‍ സാമുവേല്‍ എന്നിവരെ കൂടാതെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

അഞ്ചു വര്‍ഷം കൊണ്ട്‌ ഇന്‍ഡിവുഡിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാവുകയാണ്‌ 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക