Image

തലയില്‍ കൈവച്ചും കെട്ടിപ്പിടിച്ചും രോഗം ദേഭമാക്കുന്നവര്‍ക്ക് കോഴിക്കോട്ടേയ്ക്ക് സ്വാഗതം: സ്വാമി സന്ദീപാനന്ദ ഗിരി

Published on 22 May, 2018
തലയില്‍ കൈവച്ചും കെട്ടിപ്പിടിച്ചും രോഗം ദേഭമാക്കുന്നവര്‍ക്ക് കോഴിക്കോട്ടേയ്ക്ക് സ്വാഗതം: സ്വാമി സന്ദീപാനന്ദ ഗിരി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആള്‍ ദൈവങ്ങളേയും രോഗശാന്തിക്കാരെയും ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. നിപ്പ വൈറസ് ഇല്ലെന്ന് ഒരു വിഭാഗം പ്രകൃതി ചികിത്സകരും വൈറസിനെ പ്രതിരോധിക്കാന്‍ പ്രാര്‍ത്ഥന മാത്രമാണ് വഴിയെന്ന് ആള്‍ദൈവങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സന്ദീപാനന്ദ ഗിരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്ടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന അവസരം പാഴാക്കരുതെന്നും സന്ദീപാനന്ദ ഗിരി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

സ്വാമിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം ഞാന്‍ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു. (എന്ന് നിപ വൈറസ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക