Image

''സജീഷേട്ടാ, ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ. കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ.. മരണക്കിടക്കയില്‍നിന്നു ലിനിയുടെ കത്ത്

Published on 22 May, 2018
''സജീഷേട്ടാ, ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ. കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. നമ്മുടെ മക്കളെ നന്നായി നോക്കണേ.. മരണക്കിടക്കയില്‍നിന്നു ലിനിയുടെ കത്ത്

നിപ െവെറസ് ബാധിച്ചു മരണത്തോടു മല്ലിട്ടപ്പോഴും ലിനി പിഞ്ചുമക്കളെയും കുടുംബത്തേയും കുറിച്ചോര്‍ത്ത് എഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളില്‍ െവെറലായി. മക്കളെപ്പോലും ഒരുനോക്കു കാണാനാകാതെയാണ് ലിനി വിടവാങ്ങിയത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മരണവുമായി മല്ലിടവെ ഭര്‍ത്താവ് സജീഷിനെഴുതിയത് എന്ന പേരില്‍ സാമൂഹികമാധ്യങ്ങളില്‍ പ്രചരിക്കുന്ന കത്താണ് മലയാളിയുടെ ഹൃദയത്തിലിടം പിടിക്കുന്നത്

സജീഷേട്ടാ, ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ. നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. സോറി... നമ്മുടെ മക്കളെ നന്നായി നോക്കണേ...പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം...നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, പ്ലീസ്...വിത്ത് ലോട്ട്‌സ് ഓഫ് ലവ്''എന്നാണ് ലിനി അവസാനമായി കുറിച്ചത്.

ആതുരശുശ്രൂഷയ്ക്കിടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്ന ''മാലാഖ''യ്ക്ക് അവസാനമായി വീടണയാതെയായിരുന്നു അന്ത്യയാത്ര. നിപ െവെറല്‍ പനി ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പിടിപെട്ടു മരിച്ച നഴ്‌സ് ലിനിയുടെ മൃതദേഹമാണു വീട്ടിലെത്തിക്കുകപോലും ചെയ്യാതെ കോഴിക്കോട് മാവൂര്‍ റോഡിലെ െവെദ്യുതശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടിവന്നത്. ഭര്‍ത്താവിനെയും അടുത്തബന്ധുക്കളെയും മാത്രമാണു മൃതദേഹം കാണാന്‍ അനുവദിച്ചത്. അമ്മയെ അവസാനമായി ഒരുനോക്കുകാണാന്‍ മക്കള്‍ക്കും അവസരം ലഭിച്ചില്ല. മാരകമായ നിപവൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വീട്ടുകാരുടെ സമ്മതത്തോടെ, ലിനിയുടെ മൃതദേഹം ആരോഗ്യവകുപ്പുതന്നെ ഏറ്റെടുത്തു സംസ്‌കരിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക