Image

മധുവിനെ തല്ലിക്കൊന്ന കേസ്: അക്രമികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published on 22 May, 2018
 മധുവിനെ തല്ലിക്കൊന്ന കേസ്: അക്രമികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ച് ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്ന സംഭവതത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 16 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 16 മുറിവുകള്‍ മരണകാരണമായതായി കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് ദേശീയതലത്തില്‍ തന്നെ ഏറെ വിവാദമായ കൊലപാതകം നടന്നത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മധുവിനെ പിടികൂകുടിയ അക്രമികള്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് ശേഷം തല്ലിക്കൊല്ലുകയായിരുന്നു. മൂന്ന് സി.സി.ടി.വി ദൃശ്യങ്ങളും അഞ്ച് വാഹനങ്ങളും തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ എട്ട് മൊബൈല്‍ ഫോണുകളും 165 പേരുടെ മൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക