Image

നിപ വൈറസ് ബാധ: ബോധവല്‍ക്കരണവുമായി മോഹന്‍ലാല്‍

Published on 22 May, 2018
നിപ വൈറസ് ബാധ: ബോധവല്‍ക്കരണവുമായി മോഹന്‍ലാല്‍

സംസ്ഥാനത്തെ നിപ വൈറസ് ബാധയെ തടയുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടന്‍ മോഹന്‍ലാലും. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹന്‍ലാല്‍ രോഗത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. വ്യാജപ്രചരണങ്ങള്‍ക്ക് പിറകെ പോകാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം......

നിപ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്‍ ആശങ്കപ്പെടേണ്ടതോ, ഭീതിയില്‍ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും. നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്പോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും, സുരക്ഷാമാര്‍ഗങ്ങളും, ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയുക..

ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക