Image

ആര്‍ക്കെന്തുചേതം? (മഹാകപി വയനാടന്‍)

Published on 22 May, 2018
ആര്‍ക്കെന്തുചേതം? (മഹാകപി വയനാടന്‍)
പുഴുവൊന്നു ചതഞ്ഞരഞ്ഞ് ചത്തു, ആര്‍ക്കെന്തുചേതം
മഴയൊന്ന് തിമിര്‍ത്തു പെയ്തു കടലില്‍, ആര്‍ക്കെന്തുഗുണം
കിഴിയൊന്ന് കിട്ടിയരക്കന്, യാചകനെന്തു നേട്ടം
കഴിവൊന്നു കിട്ടിയടിയാന്, ഉയരാന്‍ ഉയിരുണ്ടാമോ?

മഴുവൊന്ന് വീണുമരമൊന്ന് മറിഞ്ഞേ, ആര്‍ക്കെന്തു നഷ്ടം
ഹാരമൊന്ന് പൊട്ടി പൂവ്ചിതറി, ആരെടുത്തു ചൂടാന്‍
കലപിലകൂട്ടിയൊരു കുട്ടി, അമ്മയ്ക്കുണ്ടോ കാണാന്‍ നേരം
പിന്നാലെയുണ്ട് മരണം, രക്ഷപ്പെടാനെന്തു മാര്‍ഗം?

വരുന്നോരോ കാലം, ഒത്തു മാറാനെന്തു സുഖം
യവനികയൊന്നു വീഴ്‌കെ, അഭിനയിക്കുവാന്‍ എന്തെളുപ്പം
നാണമൊന്ന് പോകവേ, പിന്നെന്തിനു മെനക്കെട്ടു
ടന്‍ തറവാട്ടുമഹിമ തുണിയാല്‍ ഉടല്‍ മൂടണം?

ഒരുവന്‍റെ ജീവനുപകരം പുഴുവൊന്ന് ചത്തിടാം
ഒരിറ്റു മഴവെള്ളമല്ലോ മുത്തായി മാറുന്നതും
കിഴികെട്ടി കൂട്ടുന്നവനെ തസ്കരന് ഏറെയിഷ്ടം
കഴിവൊരു അനുഗ്രഹം അതുയിരിലും മേലെയല്ലോ

മരമൊന്നു മറിയവെ ഫലമൊന്നുകുറയും നിന്‍റെ
തെരുവ് പെണ്ണിന് മറ്റെങ്ങുന്ന് ഒരുപൂവിതള്‍ കിട്ടാന്‍?
ഒരമ്മതന്‍ ദു:ഖമറിയുമോ കലപിലകൂട്ടും കുട്ടി,
മരണമെന്നത് ഒരു രക്ഷയെന്നറിവതും നന്ന്!

നിമിഷ സുഖം മായവെ, നഷ്ട കാലമൊരു ദു:ഖം,
സമീപം ആളുകളില്ലായെങ്കില്‍, ജീവിതവും ശൂന്യം,
കാപട്യത്തുണി അഭികാമ്യം നാണം മറയ്ക്കാന്‍
ശാപനേത്രത്തിനു സുതാര്യമീത്തുണി എന്നറിവതും നന്ന്!

മഹാകപി വയനാടന്‍
ഈറ്റില്ലം
Join WhatsApp News
നാരദ പുരാണം 2018-05-22 21:07:08

ഒരു നാരദ പുരാണം

നാരദന്‍ എന്നത് ഏഷണി എന്നങ്ങു  തെറ്റി ദരിച്ചു പണ്ഡിത വിഡ്ഢികള്‍

സത്യം പറയുവാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ല എന്നത് എന്ന് ഗ്രഹിക്കും നീ പണ്ഡിത  പാമര.

തടുക്ക്‌ പാ പോല്‍  ചുരുളുന്നു നീ സത്യം കാണുമ്പോള്‍.

മടുത്ത പെണ്ണ് പോല്‍  ചുരുളുന്നു നീ ചാരം കൂട്ടിയ മൂലയില്‍

എന്‍ പേരതു അറിയുവാന്‍ വെമ്പല്‍ നീ കൊള്ളുന്നു എന്നെ നിനക്ക് ചീത്ത വിളിക്കുവാന്‍ എന്നതും ഈ നാരദന്‍ തന്‍ ദിവ്യ ദ്രിശ്യിഷ്ടിയില്‍ കാണുന്നു .

പോയി മരിക്കു നീ കൂതറ കുന്തരെ , നിന്‍റെ ഇ ജന്മം എന്നേ പാഴായി .

സെമിത്തേരിയിലെ അസ്ഥികൂടം പോല്‍  പേടിപ്പിക്കുന്നു പീഡിപ്പിക്കുന്നു  വായനകാരെ നീ .

മഹാകപി തന്‍  മഹത്  വചനങ്ങള്‍ കേട്ടു നീ  നല്ല മനുഷന്‍ ആയി പരിണമിക്കു  

ഈ ജീവിത കാനനത്തില്‍ എല്ലാം കണ്ടു  കവിത രചിക്കും  മഹാകപി  നീ ഒരു മാമുനി തന്നെ അല്ലോ!

വിദ്യാധരൻ 2018-05-22 21:32:08
മുന്നൂറായിരത്തിലേറെ കൊന്നൊടുക്കി സിറിയയിൽ 
ആർക്കെന്തു ചേതം ?
കുട്ടികളേയും പേറി ഓടുന്നു സ്ത്രീകൾ അഭയത്തിനായി  
ആർക്കെന്തു ചേതം 
വെടിവെച്ചു വീഴ്ത്തുന്നയിരങ്ങളെ അമേരിക്കയിൽ 
ആർക്കെന്തു ചേതം? 
ഗോമാതാവിനെപേരിൽ തലവെട്ടുന്നു മർത്ത്യർ ഇന്ത്യയിൽ  
ആർക്കെന്തു ചേതം ? 
ഭൂമിപിളർന്ന് ലാവയൊഴുകുന്ന ഹാവായിൽ 
ആർക്കെന്തു ചേതം ?
യുദ്ധവും രോഗവും, വെടിവെപ്പും മരണവും 
എന്നെ സ്പർശിച്ചിടത്താടത്തോളം കാലം 
എനിക്കില്ല ചേതം ഒട്ടുമേ . 

നല്ല കവിത അനുവാചകരെ കുട്ടി കവികളാക്കും 

അവാർഡുകളിൽ നിന്ന് അകന്നു  വയനാടൻ 
കാടുകളിൽ ഒളിച്ചു താമസിക്കുന്ന കപിവര്യന് അഭിനന്ദനം 
കുര്യൻ തൊടുപുഴ 2018-05-23 11:26:30
കൂന്തറയുടെ പേര് കേട്ടാൽ ഞെട്ടുന്ന ആളുകൾ ഉണ്ടെന്നറിഞ്ഞില്ല.

ഗബ്ബർ സിംഗിനേക്കാളും ഭീകരനാണോ ഇവൻ?
ഡ്രാക്കുളയെക്കാൾ പേടിപ്പെടുത്തുമോ?

കൂന്തറ കലക്കുന്നുണ്ട്. ആൾ എഴുതിയാലേ പ്രതികരണ കോളത്തിൽ വീറും വാശിയും വരൂ.
നേരിട്ടു പറയാൻ ധൈര്യമില്ലാത്തതിനാൽ കൂന്തറയെ കൂതറയാക്കുന്നു ചിലർ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക