Image

ഉല്‍പ്പത്തി 2:18 (രണ്ട് നര്‍മ്മ കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)

Published on 22 May, 2018
ഉല്‍പ്പത്തി 2:18 (രണ്ട് നര്‍മ്മ കഥകള്‍: സുധീര്‍ പണിക്കവീട്ടില്‍)
ലോകത്തിലെ സമ്പന്നമായ ഒരു രാഷ്ട്രത്തില്‍ മലയാളികള്‍ കുടിയേറിപാര്‍ത്തു.ഏദന്‍ തോട്ടം പോലെ സമ്രുദ്ധമായിരുന്നത്രെ ആ സ്ഥലം. അവിടെ കുടിയേറി പാര്‍ത്ത പുരുഷന്മാരില്‍ അധികം പേരും എഴുത്തുകാരായി. അവരുടെ ധാരാളം കലാസ്രുഷ്ടികള്‍ പുറത്ത്‌വന്നു. മറ്റൊരു രാജ്യത്തുമുള്ള മലയാളികള്‍ക്കില്ലാത്ത ഈ അനുഗ്രഹം എങ്ങനെ ഇവര്‍ക്കുണ്ടായി എന്നറിയാന്‍ ജനം ദൈവത്തെ സമീപിച്ചു. ദൈവം അവരോട് ചോദിച്ചു. നിങ്ങള്‍ ഉല്‍പ്പത്തി അദ്ധ്യായം രണ്ടു,വാക്യം പതിനെട്ട് വായിച്ചിട്ടുണ്ടൊ? എല്ലാവരും ഉണ്ടെന്ന്പറഞ്ഞു.

എങ്കില്‍ അതെന്നെ കേള്‍പ്പിക്കിന്‍.
"അനന്തരം യഹോവയായ ദൈവം മനുഷ്യന്‍ ഏകനായിരിക്കുന്നത്് നന്നല്ല, ഞാന്‍ അവനു തക്കതായൊരുതുണ ഉണ്ടാക്കിക്കൊടുക്കും.''ആളുകള്‍ അത്‌വായിച്ച് കഴിഞ്ഞപ്പോള്‍ ദൈവം അവരോട് പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കൊക്കെതുണയും ഉണ്ടാക്കി. എന്നാല്‍ പ്രസ്തുത രാജ്യത്ത് കുടിയേറിപാര്‍ത്തവരുടെ ഭാര്യമാര്‍ ഒന്നും രണ്ടും ഡ്യൂട്ടിക്ക്‌പോയി ആദാമുകളെ വീണ്ടും ഏകരാക്കിയപ്പോള്‍ ഞാന്‍ അവര്‍ക്ക് എഴുതാനുള്ള ശക്തികൊടുക്കുകയായിരുന്നു. അവര്‍ എഴുതട്ടെ. ജനം പ്രസ്തുത രാജ്യത്തേക്ക് ഒരു വിസ സംഘടിപ്പിക്കാന്‍ എന്താണു മാര്‍ഗ്ഗം എന്നാലോചിച്ച് കൊണ്ട്പിരിഞ്ഞു.

ആയിരത്തൊന്നു രാവുകള്‍

സ്വന്തം ജീവന്‍ നിലനിര്‍ത്താനാണ് ഷേഹ്‌സാദ സുല്‍ത്താനെ കഥ പറഞ്ഞ് കേള്‍പ്പിച്ചത്.ഓരോ രാത്രിയിലും പുതുമനിറഞ്ഞ കഥകള്‍, അവയുടെ അന്ത്യം വ്യക്തമാക്കാതെ ജിജ്ഞാസയില്‍ നിറുത്തുന്നരീതി. സുല്‍ത്താന്‍ ആ കഥകള്‍ക്ക് കാതും കൂര്‍പ്പിച്ചിരുന്നു. മൂര്‍ച്ചയുള്ള വാള്‍ ചുമരിലിരുന്ന്തിക്ലങ്ങി. സുന്ദരിയായഷേഹ്‌സാദന്കഥകള്‍ മെനഞ്ഞ് കഥകള്‍ പറഞ്ഞു.ന്അങ്ങനെ ആയിരത്തിയൊന്നു രാവുകള്‍ കടന്നുപോയി.

അമേരിക്കന്‍ മലയാളിയും കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ എഴുതുന്നു. വായനക്കാരനെന്ന സുല്‍ത്താനു അതില്‍ താല്‍പ്പര്യമില്ല. അയാള്‍വാളും എടുക്കുന്നില്ല എഴുത്തുകാര്‍ക്ക് തല പോകുമെന്ന പേടിയില്ല.അതിനാല്‍ ആയിരത്തി ഒന്നില്‍ രാവ്‌നില്‍ക്കാന്‍ പോകുന്നില്ല. എണ്ണമറ്റരാവുകള്‍ അവര്‍ കഥ പറയും, കവിതപാടും, ഉപന്യസിക്കും. വായനക്കാരനെന്ന സുല്‍ത്താന്‍വാളെടുക്കുകയോ സമ്മാനപ്പൊതിയെടുക്കുകയോ ചെയ്യുന്നവരെ. ആയിരത്തൊന്നുരാവുകള്‍പോലെ അമേരിക്കന്‍ മലയാളികളുടെ എണ്ണമറ്റരാവുകള്‍ എന്ന കലാസ്രുഷ്ടി വിശ്വോത്തരപ്രസിദ്ധി ആര്‍ജ്ജിക്കില്ലെന്നാര്‍ക്കറിയാം.
ശുഭം
Join WhatsApp News
അടിമ ജീവിതം 2018-05-26 07:50:36

അച്ചായന്‍റെ അടിമകള്‍

ഉല്പത്തി 2 :18 ല്‍ നിര്‍ത്തിയാല്‍ പോര കുറെ കൂടി മുന്നോട്ടു നോക്കാം. 2:19-20 ....ദൈവം എല്ലാ ജീവികളെയും അവന്‍റെ മുന്നില്‍ parade നടത്തുന്നു, അവന്‍ അവക്ക് എല്ലാ പേര്‍ ഇടുന്നു, ....എങ്കിലും മനുഷന് തക്കതായ തുണ കണ്ടു കിട്ടിയില്ല. ഏകനായ മനുഷന് ഇണയെ തേടുന്നത് ആദ്യം മറ്റു ജീവികളില്‍ ആണ്. ആട്,മാന്‍,പശു, എരുമ, കഴുത ഇവ ഒന്നും പുള്ളിക്ക് ഇഷ്ടം ആയില്ല. ആയിരുന്നു എങ്കില്‍......

 എങ്കിലും ഒരു ചെറിയ ഇഷ്ടം ഉള്ളില്‍ എന്നും ഇക്കിളിപ്പെടുത്തുന്നു  എന്ന് തോന്നുന്നു, അതായിരിക്കാം അമ്മിണി, ഓമന, കുഞ്ഞമ്മ ഇങ്ങനെ ഉള്ള പേരുകള്‍ ആടിനും പശുവിനും ഒക്കെ ഇപ്പോഴും മനുഷന്‍ വിളിക്കുന്നത്‌.

പഴയ ഗോത്ര മൂപ്പന്‍മാരും വിശ്വാസികളുടെ പിതാവും സ്ത്രികളെ ആട്, മാട് സമ്പത്തിന്‍റെ കൂടെ ആണ് കൂട്ടിയിരുന്നത്. മിര്‍ഗങ്ങളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതുപോലെ സ്ത്രികളെ അവരുടെ പിതാക്കന്മാര്‍ നന്നേ വിറ്റ് ദനം സമ്പാദിച്ചു. സ്ത്രികളെ ചന്തയില്‍ കൊണ്ടുപോയി വിവസ്ത്രആക്കി ലേലത്തില്‍ വിറ്റു. അടിമയുടെ സ്റ്റാറ്റസ് മാത്രമേ പെണ്ണിന് ഉണ്ടായിരുന്നുള്ളു. അത് ഇന്നും തുടരുനുന്നു. ഇന്നത്തെ പുരുഷനും, പെണ്ണ് അടിമ തന്നെ, ഒന്നില്‍ കൂടുതല്‍ ജോലിക്ക് വിട്ട് പ്രഭു ആയി വിലസുന്നു ഭവാന്‍. In many cases women are ahead of men volunteering for more than one job, ‘അച്ചായന്‍ വീട്ടില്‍ ഇരുന്നോ, ഞാന്‍ 2 മണിക്കൂര്‍ OTഅടിച്ചാല്‍ അച്ചായന്‍ 8 മണിക്കൂര്‍ കൊണ്ട് ഉണ്ടാക്കുന്നതില്‍ കൂടുതല്‍ കിട്ടും ഇ മനോഭാവം, ചങ്ങല പോലും ഒരു ആഭരണം ആയി തോന്നുന്ന അടിമത്തം അല്ലേ!. Woman run like NY City Taxi Cab, Finally, collapse starting with Kidney failure, that is the time Achayan becomes a sand paper, and the after effects…….

ഇ കുട്ടി പ്രഭുക്കള്‍ ആണ് മലയാളി കൂടുന്നിടത്ത് എല്ലാം കേമന്‍ ഞെളിഞ്ഞു പ്രശ്നം ഉണ്ടാക്കുന്നത്. ചിലര്‍ക്ക് IRS കൊടുത്ത തരിവള ഉണ്ട്, അതും ഒരു ആഭരണം. They force their children to study beyond their intellectual capacity- look at the suicides, drug addiction among Malayalee’s children.

ഉല്‍പത്തിയില്‍ നിന്ന് 3 മതങ്ങള്‍ ഉണ്ടായി, Hebrews, Christian & Islam. ഇവയില്‍ ഇന്നും സ്ത്രികള്‍ അടിമകള്‍ തന്നെ. OTഅടിച്ചു സംഭാവന വാരികോരി കൊടുത്തു ഇ മതങ്ങളെ നിലനിര്‍ത്തുന്നതും സ്ത്രികള്‍.

എന്നാണ് അടിമ ജീവിതത്തില്‍ നിന്നും സ്ത്രി മോചനം നേടുന്നത്? Hey! Women, there is no savior out there to save you, be your own.

Story # 2 also shows the domination of man over women?

by andrew

Amerikkan Mollaakka 2018-05-26 17:33:31
എന്റെ ഹള്ളോ , സ്ത്രീകളെ അടിമകളാക്കി
ബെയ്ക്കുന്ന  ഇബ്ലീസുകൾ ഉണ്ടെന്നു
ഞമ്മക്കറിയില്ലായിരുന്നു. ആൻഡ്രുസ്  സാഹിബ്
ഇങ്ങള് പുലി തന്നെ. ഇങ്ങള് ശരിക്കും ബൈബിൾ
ബായിച്ച് പഠിച്ചിട്ടാണ് എയ്തുന്നത്. ബാക്കിയുളള
പഹയന്മാർ നാല് കായി കയ്യിൽ ബര് ത്താൻ ഓരോ
കഥയുമായി ബരും . സ്ത്രീകൾ അടിമത്വത്തിൽ
നിന്നും രക്ഷപ്പെടണം. അതിനു ആൻഡ്രുസ് സാഹിബ്
എയ്തണം . മറ്റു എയ്ത്തുകാരും ഈ ബിഷയത്തിൽ
എയ്തണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക