Image

അങ്കിള്‍ അരിസോണയില്‍ ജൂണ്‍ 25ന് വെള്ളിയാഴ്ച എത്തും

മനു നായര്‍ Published on 22 May, 2018
അങ്കിള്‍ അരിസോണയില്‍ ജൂണ്‍ 25ന് വെള്ളിയാഴ്ച എത്തും
ഫീനിക്‌സ്: അടുത്തിടെയിറങ്ങിയ മലയാള സിനിമകളില്‍ മികച്ച പ്രേക്ഷകപ്രതികരണവും നിരൂപകപ്രശംസയും ലഭിച്ച ‘അങ്കിള്‍’ അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഷട്ടര്‍ എന്നസൂപ്പര്‍ ഹിറ്റ് സിനിമയ്ക്കുശേഷം ജോയ് മാത്യുവിന്റെ കഴമ്പുള്ള തിരകഥയും അഭിനയ ജീവിതത്തിലെ വ്യത്യസ്തവേഷവുമായി മമ്മൂട്ടി എത്തുമ്പോള്‍ മറ്റൊരുമികച്ച സിനിമതന്നെ അങ്കിള്‍ എന്ന ചിത്രത്തിലൂടെ നമുക്ക് ലഭിക്കും.

സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മ്മൂട്ടിയോടൊപ്പം കാര്‍ത്തിക മുരളീധരന്‍, ജോയ് മാത്യു, മുത്തുമണി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. കേരളസമൂഹതിനുനേരെ പിടിച്ചനേരിന്റെ കണ്ണാടിയായാണ് കാണികള്‍ ഈ ചിത്രത്തെവിശേഷിപ്പിക്കുന്നത്.രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്ത്തിച്ച ഗിരീഷ് ദാമോദറാണ് ഈസിനിമസംവിധാനം ചെയ്തിരിക്കുന്നത്.

ജൂണ്‍ 25 വെള്ളിയാഴ്ച വൈകിട്ട് 9:30ന് ഫീനിക്‌സ് സറ്റിയിലെ സൂപ്പര്‍ സേവര്‍ സിനിമാസിലാണ് അങ്കിള്‍ പ്രദര്‍ശിപ്പിക്കുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക്‌ചെയ്യാനുള്ള സംവിധാനം സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aznamaste.com or 218-380-9189.
അങ്കിള്‍ അരിസോണയില്‍ ജൂണ്‍ 25ന് വെള്ളിയാഴ്ച എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക