Image

ഒറ്റക്കു താമസിച്ചവയോധികന്‍ മരിച്ചു:മൃതദേഹംവളര്‍ത്തു നായ്‌ക്കള്‍ ഭക്ഷണമാക്കി

Published on 23 May, 2018
ഒറ്റക്കു താമസിച്ചവയോധികന്‍  മരിച്ചു:മൃതദേഹംവളര്‍ത്തു നായ്‌ക്കള്‍ ഭക്ഷണമാക്കി

തിരുവനന്തപുരം:  ഒറ്റക്കു താമസിച്ചവയോധികന്‍ വീട്ടില്‍ മരിച്ചു. രണ്ടു ദിവസത്തിനു ശേഷമാണ്‌ മരണവിവരം നാട്ടിലറിഞ്ഞത്‌. മൃതദേഹത്തിന്റെ പല ഭാഗങ്ങളും വളര്‍ത്തു നായ്‌ക്കള്‍ ഭക്ഷണമാക്കി. കല്ലറ വെള്ളംകുടി തടത്തരികത്തു വീട്ടില്‍ രംഗനാഥ നാശാരി (86)യാണ്‌ മരണപ്പെട്ടത്‌. മൃതദേഹത്തിന്‌ രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു.

അടുത്ത ബന്ധുക്കളാരുമില്ലാത്ത രംഗനാഥനാശാരി ആറു വര്‍ഷമായി ഒറ്റയ്‌ക്കാണു താമസം. ഒന്നിലേറെ വളര്‍ത്തു നായ്‌ക്കുളും രംഗനാഥ നാശാരിക്കുണ്ടായിരുന്നുല. ഒറ്റയ്‌ക്ക്‌  ജീവിതം  നയിച്ചുവന്നിരുന്നതിനാല്‍ മരണപ്പെട്ട സംഭവം ആരും അറിയാതെ പോവുകയായിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക