Image

എസ്‌എന്‍ഡിപിയോട്‌ കൂറുപുലര്‍ത്തുന്നവരെ ചെങ്ങന്നൂരില്‍ സഹായിക്കും : വെള്ളാപ്പള്ളി

Published on 23 May, 2018
 എസ്‌എന്‍ഡിപിയോട്‌ കൂറുപുലര്‍ത്തുന്നവരെ ചെങ്ങന്നൂരില്‍ സഹായിക്കും : വെള്ളാപ്പള്ളി


ചെങ്ങന്നൂര്‍:എസ്‌എന്‍ഡിപിയോട്‌ കൂറുകാണിക്കുന്നവര്‍ക്ക്‌ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാമെന്ന്‌ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.ജാതിമത ചിന്തകള്‍ക്ക്‌ അതീതമായി സമുദായത്തെ സഹായിക്കുന്നവര്‍ക്ക്‌ വോട്ടുചെയ്യാം.യോഗത്തോട്‌ കൂറുപുലര്‍ത്തുകയും യോഗനിലപാടുകളോട്‌ സഹകരിച്ചു പോരുന്നതുമായ സ്‌ഥാനാര്‍ത്ഥിയെ തിരിച്ചറിഞ്ഞ്‌ സഹായിക്കുവാനാവശ്യമായ നിലപാട്‌ സ്വീകരിക്കാന്‍ യുണിയനുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

കോണ്‍ഗ്രസും യു ഡി എഫ്‌ സര്‍ക്കാരും വേദനിപ്പിച്ചു. ബിജെപി ക്ക്‌ വേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചെങ്കിലും നീതി നല്‍കിയില്ല. 200 സ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നല്‍കിയെങ്കിലും ഒന്നു പോലും നല്‍കിയില്ല.അണികള്‍ക്ക്‌ കൃത്യമായി മനസിലാകുന്ന നിലപാടാണ്‌ ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക