Image

രോഹിന്‍ഗ്യകളെ ലോകം ശ്രദ്ധിച്ചേ തീരൂ : പ്രിയങ്ക ചോപ്ര

Published on 23 May, 2018
രോഹിന്‍ഗ്യകളെ ലോകം ശ്രദ്ധിച്ചേ തീരൂ : പ്രിയങ്ക ചോപ്ര
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥിക്യാമ്പുകളിലൊന്നായ ബംഗ്ലാദേശിലെ കോക്‌സ്‌ബസാര്‍ സന്ദര്‍ശിച്ച പ്രിയങ്ക ചോപ്ര താന്‍ നേരില്‍ക്കണ്ട അഭയാര്‍ഥികളുടെ ദുരിതജീവിതത്തെക്കുറിച്ച്‌ ഇന്‍സ്റ്റാഗ്രാമിലൂടെ വിവരിച്ചു.

യുണിസെഫിന്റെ ഗുഡ്‌ വില്‍ അംബാസഡര്‍ എന്ന നിലയ്‌ക്കാണ്‌ പ്രിയങ്ക ബംഗ്ലാദേശിലെത്തിയത്‌. മഴക്കാലം പടിവാതിക്കല്‍ എത്തിനില്‍ക്കെ ക്യാമ്പുകളില്‍ തിങ്ങിജീവിക്കുന്നവരുടെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാകും. ലോകം ഇക്കാര്യം ശ്രദ്ധിച്ചേ തീരൂ പ്രിയങ്ക കുറിച്ചു.

കഴിഞ്ഞവര്‍ഷം ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥിക്യാമ്പിലും പ്രിയങ്ക സന്ദര്‍ശനം നടത്തിയിരുന്നു. കോട്ടയത്ത്‌ കുടുംബവേരുകളുള്ള മുന്‍ മിസ്‌ വേള്‍ഡുകൂടിയായ പ്രിയങ്ക, തെന്നിന്ത്യന്‍ സിനിമയിലൂടെയാണ്‌ ബോളിവുഡില്‍ എത്തുന്നത്‌. മേരികോം, ബര്‍ഫി, കമീനേ, ബാജിറാവുമസ്‌താനി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍.

ഫാഷനി (2008)ലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയങ്ക ഇപ്പോള്‍ ഹോളിവുഡിലും സാന്നിധ്യം ഉറപ്പിച്ചു. അമേരിക്കന്‍ ത്രില്ലര്‍ സീരിയലുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പത്തുവര്‍ഷത്തിലേറെയായി യുണിസെഫുമായി ബന്ധപ്പെട്ട്‌ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്‌. മറാത്തി ചലച്ചിത്രനിര്‍മാണരംഗത്തും സജീവമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക