Image

ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്

Published on 23 May, 2018
ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്
 തനിക്ക് ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദി അറിയിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. തനിക്കൊരു സര്‍ക്കാര്‍ ജോലിയെന്നത് ലിനിയുടെ വലിയ സ്വപ്നമായിരുന്നു. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും സജീഷ് പറഞ്ഞു.
ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. കേരളത്തില്‍ ജോലി ചെയ്യാന്‍ സന്നദ്ധനാണെങ്കില്‍ ഭര്‍ത്താവ് സജീഷിന് ജോലി നല്‍കാനുള്ള തീരുമാനവും തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനമായിട്ടുണ്ട്.
നിപ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്നതിനിടെയാണ് നഴ്‌സ് ലിനിയെ പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ലിനി മരണപ്പെടുകയായിരുന്നു. പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ലിനി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക