Image

ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് മൂന്ന് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു

Published on 23 May, 2018
ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് മൂന്ന് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു
ഇന്ത്യന്‍ മുന്‍ താരം അനില്‍ കുംബ്ലെ ചെയര്‍മാനായുള്ള ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് മൂന്ന് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. മുന്‍ ഓസ്‌ട്രേലിയന്‍ വനിതാ ക്യാപ്റ്റന്‍ ബെലിന്‍ഡ ക്ലാര്‍ക്ക്, ന്യൂസിലന്‍ഡ് പരിശീലകന്‍ മൈക്ക് ഹെസണ്‍, സ്‌കോട്ട്‌ലന്‍ഡ് നായകന്‍ കെയ്ല്‍ കോഡ്‌സെര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് മൂവരെയും തെരഞ്ഞെടുത്തിരിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ മുന്‍ പരിശീലകന്‍ ഡാരെന്‍ ലേമന് പകരം ഹെസണെ പരിശീലകരുടെ പ്രതിനിധിയായാണ് തെരഞ്ഞെടുത്തത്. ക്ലെയര്‍ കോന്നോര്‍, കെവിന്‍ ഒബ്രെയ്ന്‍ എന്നിവര്‍ക്ക് പകരമാണ് ബെലിന്‍ഡ ക്ലാര്‍ക്ക്, കോഡ്‌സെര്‍ എന്നിവര്‍ കമ്മിറ്റിയില്‍ എത്തുന്നത്. മേയ് 28, 29 തീയതികളില്‍ മുംബൈയില്‍ ചേരുന്ന ആദ്യ ഐസിസി ക്രിക്കറ്റ് കമ്മിറ്റിയില്‍ മൂവരും പങ്കെടുക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക