Image

അഭയ കേസ്: കോടതി വിശദീകരണം തേടി

Published on 23 May, 2018
അഭയ കേസ്: കോടതി വിശദീകരണം തേടി
കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ പ്രതിസ്ഥാനത്തു നിന്നു രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ കോടതി ഒഴിവാക്കിയത് ചോദ്യം ചെയ്യുന്ന ഹരജിയില്‍ ഹൈകോടതി സി.ബി.ഐയടെ വശദീകരണം തേടി. സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും ഉണ്ടായിട്ടും വിചാരണ നേരിടേണ്ടെന്ന ഉത്തരവിനെതിരെ അഭയ ആക്ഷന്‍ സമിതി കണ്‍വീനറായിരുന്ന ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റ ഉത്തരവ്.

രണ്ടാം പ്രതിയെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കോടതി ജോസ് പൂതൃക്കയിലിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഹരജിയില്‍ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക