Image

ധ്യാനകേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ ഹൈകോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു

Published on 23 May, 2018
ധ്യാനകേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ ഹൈകോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു

കൊച്ചി: കൊച്ചിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോയമ്പത്തൂര്‍ മധുക്കരയിലെ ഉണ്ണീശോ ധ്യാനകേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ ഹൈകോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു 

ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്കണം എന്ന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. കേസില്‍ പേരൂര്‍ ഡി.വൈ.എസ്.പി മധുക്കര എസ്.പി എന്നിവരെ കക്ഷി ചേര്‍ത്തു. ഉണ്ണീശോ ഭവനില്‍ മതപരമായ അടിമത്തമാണെന്നും പഠനം നിര്‍ത്തിയ ഒട്ടനവധി കുട്ടികള്‍ അവിടെ ഉണ്ടെന്നു പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.  

പരാതിക്കാരായ മൂന്നു കുട്ടികളും അമ്മയും എറണാകുളത്തെ എസ്.എന്‍.വി സദനത്തില്‍ ഒരുമാസം തുടരണം. ഭര്‍ത്താവിന് ഇവരെ കാണുന്നതിന് തടസമില്ല. എറണാകുളത്തെ വീട്ടില്‍ നിന്നും കുട്ടികളുടെ പഠിപ്പു ഉപേക്ഷിച്ച് മധുക്കര ധ്യാന കേന്ദ്രത്തില്‍ താമസമാക്കുകയായിരുന്നു അമ്മയും മക്കളും. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കാക്കനാട് വച്ച് പീഡനത്തിന് ഇരയായി എന്ന പരാതി ഉയര്‍ത്തിയത്. കുട്ടികളുടെ പീഡന പരാതിയില്‍ സംശയം ഉണ്ടെന്ന റിപ്പോര്‍ട്ട് ആണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക