Image

നിപ്പാവൈറസ്‌ : കണ്ണൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം

Published on 23 May, 2018
നിപ്പാവൈറസ്‌ : കണ്ണൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം


നിപ്പാ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യം പരിഗണിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ജില്ലാ കളക്ടറാണ്‌ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയത്‌. ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്‌.

തലേശ്ശരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്‌സിനും പനി ബാധിച്ചിട്ടുണ്ട്‌. ഇത്‌ നിപ്പാ വൈറസ്‌ ബാധയോയെന്ന സംശയമുള്ളതു കൊണ്ട്‌ അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക്‌ മാറ്റുന്നതിന്‌ നിര്‍ദേശം നല്‍കി.
പനി ബാധിച്ച അശോകനെ എത്തിച്ച ആംബുലന്‍സ്‌ ഡ്രൈവറും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇദ്ദേഹത്തിനും നിപ്പാ വൈറസ്‌ മൂലമുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നു. അതു കൊണ്ട്‌ ഡ്രൈവറിനെയും ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക്‌ മാറ്റാനായി നിര്‍ദേശം നല്‍കി.
 നിപ്പാ വൈറസ്‌ ബാധ കാരണം മൂന്നു പേര്‍ മരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ മൂര്‍ക്കനാട്‌, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളില്‍ അങ്കണവാടികള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക