Image

41 യാഗങ്ങള്‍; മഴ പെയിക്കുന്നതിനു വ്യത്യസ്‌ത മാര്‍ഗവുമായി ഗുജറാത്ത്‌ സര്‍ക്

Published on 24 May, 2018
 41 യാഗങ്ങള്‍; മഴ പെയിക്കുന്നതിനു  വ്യത്യസ്‌ത മാര്‍ഗവുമായി ഗുജറാത്ത്‌ സര്‍ക്
ഗുജാറത്ത്‌ കടുത്ത വരള്‍ച്ച അഭിമുഖീകരിക്കുമ്പോള്‍ അതിനെ നേരിടാനായി വ്യത്യസ്‌ത മാര്‍ഗം അവലംബിക്കുകയാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍. 41 യാഗങ്ങള്‍ നടത്തി മഴ പെയിക്കുന്നതാണ്‌ സര്‍ക്കാര്‍ തീരുമാനം. മഴ, ജല ദൈവങ്ങളായ ഇന്ദ്രന്‍, വരുണന്‍ എന്നിവരെ പ്രസാദിപ്പിക്കാന്‍ ഈ മാസം 31 ന്‌ സംസ്ഥാനത്ത്‌ വിവിധ സ്ഥലങ്ങളിലായി പര്‍ജന്യ യാഗങ്ങള്‍ നടത്തും. 33 ജില്ലകളിലും എട്ടു പ്രധാന നഗരങ്ങളിലുമാണ്‌ യാഗങ്ങള്‍ നടത്തുക.

ഗുജറാത്ത്‌ സര്‍ക്കാരിന്റെ ജലസംരക്ഷണ പദ്ധതിയായ സുജലാം സുഫലാം ജല്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ യാഗം നടത്തുന്നത്‌. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ സര്‍ക്കാര്‍ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക