Image

മൂന്ന്‌ വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പിതാവ്‌ കുറ്റക്കാരന്‍

Published on 24 May, 2018
മൂന്ന്‌ വയസുകാരനെ  കൊലപ്പെടുത്തിയ കേസില്‍ പിതാവ്‌ കുറ്റക്കാരന്‍

കാസര്‍കോട്‌:  മൂന്ന്‌ വയസുകാരനെ ചിരവ കൊണ്ട്‌ അടിച്ചും കഴുത്ത്‌ ഞെരിച്ചും കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി കുറ്റക്കാരനെന്ന്‌ കണ്ടെത്തി. പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു പത്മിനി ദമ്‌ബതികളുടെ മൂന്നുവയസ്സുകാരനായ മകന്‍ രാഹുലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ്‌ പിതാവ്‌ രാജുവിനെ (46) കാസര്‍കോട്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ (ഒന്ന്‌) കോടതി കുറ്റക്കാരനെന്ന്‌ കണ്ടെത്തിയത്‌. പ്രതിക്കുള്ള ശിക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജ്‌ പി എസ്‌ ശശികുമാര്‍ വെള്ളിയാഴ്‌ച പറയും.

2015 ജൂലൈ 23ന്‌ രാത്രി 10 മണിയോടെയാണ്‌ നാടിനെ നടുക്കിയ ശിശുഹത്യ നടന്നത്‌. രാജു മകന്‍ രാഹുലിനെ ചിരവ കൊണ്ട്‌ കുത്തുകയും കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മാതാവിന്റെയും മറ്റ്‌ കുടുംബാംഗങ്ങളുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ്‌ രാജുവിനെ പിടിച്ചുകെട്ടി പോലീസിലേല്‍പിച്ചത്‌.

സ്ഥിരം മദ്യപാനിയായ രാജുവിന്‌ ഭാര്യ പത്മിനിയോടുള്ള അടങ്ങാത്ത പകയാണ്‌ കുഞ്ഞിന്റെ കൊലയ്‌ക്ക്‌ കാരണമായതെന്നാണ്‌ പ്രോസിക്യൂഷന്‍ കണ്ടെത്തിയത്‌. സംഭവദിവസവും രാജു പത്മിനിയോട്‌ വഴക്കിട്ടിരുന്നു. ഇളയകുട്ടി തന്റേതല്ലെന്ന സംശയമാണ്‌ കൊലയിലേക്ക്‌ നയിച്ചതെന്നാണ്‌ പോലീസ്‌ കണ്ടെത്തിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക