Image

മൃതദേഹം സംസ്‌ക്കാരിക്കാന്‍ വിസമ്മതിച്ച ശ്‌മശാനം ജീവനക്കാര്‍ക്കെതിരേ കേസെടുത്തു

Published on 24 May, 2018
 മൃതദേഹം സംസ്‌ക്കാരിക്കാന്‍ വിസമ്മതിച്ച ശ്‌മശാനം ജീവനക്കാര്‍ക്കെതിരേ കേസെടുത്തു


കോഴിക്കോട്‌: നിപാ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌ക്കാരിക്കാന്‍ വിസമ്മതിച്ച ശ്‌മശാനം ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. നിപ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ച രണ്ടു പേരുടെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച മാവൂര്‍റോഡ്‌ ശ്‌മശാനത്തിലെ പരമ്‌ബരാഗത കാര്‍മികര്‍ക്കെതിരേ അധികൃതര്‍ നടപടിയെടുത്തത്‌.

കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ളതാണ്‌ മാവൂര്‍റോഡ്‌ ശ്‌മശാനം. ആദ്യകാലത്ത്‌ ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയവരുടെ പിന്‍മുറക്കാര്‍ എന്ന നിലയ്‌ക്കാണ്‌ ഇവിടെ പരമ്‌ബരാഗത രീതിയിലുള്ള സംസ്‌കാരചടങ്ങുകള്‍ നടത്തിക്കൊടുക്കാന്‍ നഗരസഭ അനുമതി നല്‍കിയത്‌.

നിപ്പാ വൈറസ്‌ ബാധിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുമ്‌ബോള്‍ ഉണ്ടാകുന്ന പുക ശ്വസിച്ചാല്‍ തങ്ങള്‍ക്കും രോഗം പടരുമെന്ന ധാരണയിലാണ്‌ ജീവനക്കാര്‍ സഹകരിക്കാത്തതെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. മൃതദേഹത്തോട്‌ അനാദരവ്‌ കാണിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത്‌ നടക്കാവ്‌ പോലിസ്‌ ഇന്നലെ ഇവര്‍ക്കെതിരെ കേസെടുത്തു.

കോര്‍പറേഷന്‍ ഹെല്‍ത്ത്‌ ഓഫിസര്‍ ഡോ. ആര്‍ എസ്‌ ഗോപകുമാറിന്റെ പരാതി പ്രകാരമാണ്‌ നടക്കാവ്‌ പോലിസ്‌ കേസെടുത്തത്‌. അതേസമയം തിങ്കളാഴ്‌ച പുലര്‍ച്ചെ മരിച്ച നഴ്‌സ്‌ ചെമ്‌ബനോടയിലെ ലിനിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ തീ ഊതിക്കത്തിക്കുന്ന ബ്ലോവര്‍കേടായിരുന്നതാണ്‌ ഇന്നലെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനുണ്ടായ തടസ്സമെന്നാണ്‌ ഇവര്‍ പറയുന്നത്‌. എന്നാല്‍ ഇന്നലെ രാവിലെ സ്വകാര്യ കമ്‌ബനി അധികൃതര്‍ എത്തി ബ്ലോവര്‍ നന്നാക്കി.

ചൊവ്വാഴ്‌ച രാവിലെ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയപ്പോള്‍ ശ്‌മശാനത്തിലുള്ളവര്‍ ബന്ധുക്കളോട്‌ സാങ്കേതിക തകരാറുകള്‍ ചൂണ്ടിക്കാട്ടിയിരുന്നതായാണ്‌ പറയുന്നത്‌. കേസില്‍ നിന്ന്‌ തടിയൂരാന്‍ ബ്ലോവര്‍ മനപൂര്‍വംകേടാക്കിയതാണെന്നും ആക്ഷേപമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക