Image

പിണറായിക്ക്‌ പിറന്നാളാശംസകള്‍ നേര്‍ന്ന്‌ മമത ബാനര്‍ജി

Published on 24 May, 2018
 പിണറായിക്ക്‌ പിറന്നാളാശംസകള്‍ നേര്‍ന്ന്‌ മമത ബാനര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‌ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‌ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന്‌ ട്വിറ്ററിലൂടെയാണ്‌ മമത ആശംസകള്‍ നേര്‍ന്നത്‌. കര്‍ണാടകയില്‍ ഇന്നലെ നടന്ന കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായിയും മമത ബാനര്‍ജിയും പരസ്‌പരം കണ്ടെങ്കിലും കാണാത്തത്‌ പോലെ ഇരുവരും ഇരിക്കുകയായിരുന്നു. അതിനു പിന്നാലെയാണ്‌ പിണറായിക്ക്‌ മമത ആശംസകള്‍ നേര്‍ന്നത്‌.

അതേസമയം, മാര്‍ച്ച്‌ 21നാണ്‌ പിണറായി 74ാം പിറന്നാള്‍ ആഘോഷിച്ചത്‌. കുടുംബാംഗങ്ങള്‍ക്കല്ലാതെ കൂടെ നടക്കുന്ന സഖാക്കള്‍ക്കു പോലും പിണറായിയുടെ ജന്മദിനം എന്നാണെന്ന്‌ അറിയില്ല. പിണറായിയും ഇതുവരെ അത്‌ വ്യക്തമാക്കിയിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക