Image

തൂത്തുക്കുടി മലിനീകരണശാല: തമിഴ്‌നാട്ടില്‍ നാളെ ബന്ദ്‌

Published on 24 May, 2018
തൂത്തുക്കുടി  മലിനീകരണശാല: തമിഴ്‌നാട്ടില്‍ നാളെ ബന്ദ്‌

വന്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന തൂത്തുക്കുടിയിലെ മലിനീകരണശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌ സമരം നടത്തുന്ന പ്രക്ഷോഭകരെ വെടിവെച്ചു വീഴ്‌ത്തിയ സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച്‌ തമിഴ്‌നാട്ടില്‍ നാളെ ബന്ദ്‌ ആചരിക്കും. ഡിഎംകെയും മറ്റ്‌ പ്രതിപക്ഷ കക്ഷികളുമാണ്‌ വെള്ളിയാഴ്‌ച പ്രഭാതം മുതല്‍ പ്രദോഷം വരെ ബന്ദിനാഹ്വാനം ചെയ്‌തിട്ടുള്ളത്‌. ഡി എം കെ, കോണ്‍ഗ്രസ്‌, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം,സിപി ഐ , സിപി എം, മുസ്ലിംലീഗ്‌, തുടങ്ങിയ കക്ഷികളാണ്‌ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ബന്ദിന്‌ ആഹ്വാനം നല്‍കിയിരിക്കുന്നത്‌. ബന്ദ്‌ തമിഴ്‌ വികാരം പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന്‌ ഡി എം കെ പത്രക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, തൂത്തുക്കുടി,കന്യാകുമാരി,തിരുനല്‍വേലി മേഖലകളില്‍ ഇന്റര്‍നെറ്റ്‌ നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. വേദാന്ത കമ്പനിക്കെതിരെ നടക്കുന്ന സമരത്തില്‍ ദിനം പ്രതി ജനപങ്കാളിത്തം കൂടി വരുന്നത്‌ മുന്നില്‍ കണ്ടുകൊണ്ടാണ്‌ ഈ നടപടി.
അതിനിടെ പ്ലാന്റിലേക്കുള്ള വൈദ്യുതി തമിഴ്‌ നാട്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ വിച്ഛേദിച്ചു. ലൈസന്‍സ്‌ പുനഃസ്ഥാപിക്കുന്നതുവരെ ഉത്‌പാദനം നിര്‍്‌ത്തിവയ്‌ക്കണമെന്ന ആവശ്യം നടപ്പിലാക്കത്തിതിനാണ്‌ നടപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക