കോട്ടയം
ജില്ലയില്‍ രണ്ടുപേര്‍ക്ക് നിപാ സ്ഥിരീകരിച്ചതായി സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍
കോട്ടയം ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി
തുടരുന്നതിനിടെയാണ് ഒരാള്‍ക്കുകൂടി നിപ്പ സ്ഥിരീകരിക്കുന്നത്.
കോഴിക്കോട് നിപാ വൈറസ് പടരുന്ന
സാഹചര്യത്തില്‍ മേയ് 31 വരെ ജില്ലയില്‍ യോഗങ്ങള്‍, ഉത്ഘാടനങ്ങള്‍, ജാഗ്രത
പരിപാടികള്‍ തുടങ്ങിയ മുഴുവന്‍ പൊതുപരിപാടികള്‍ക്കും വിലക്ക്. ട്യൂഷനുകള്‍ക്കും പരിശീലന ക്ലാസ്സുകള്‍ക്കും വിലക്ക് ബാധകമാണെന്ന് ജില്ലാ
കളക്ടര്‍ യു.വി ജോസ് നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.