Image

വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും സംഘര്‍ഷം; അഭിഭാഷകര്‍ എസ്‌ഐയെ മര്‍ദ്ദിച്ചു

Published on 24 May, 2018
വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും സംഘര്‍ഷം; അഭിഭാഷകര്‍ എസ്‌ഐയെ മര്‍ദ്ദിച്ചു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ എസ്‌ഐക്ക് അഭിഭാഷകരുടെ മര്‍ദനമേറ്റെന്നു പരാതി. വിഴിഞ്ഞം എസ്‌ഐ അശോക് കുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

മദ്യപിച്ച് വാഹനമോടിച്ച അഭിഭാഷകനെതിരേ കേസെടുത്തതിന്റെ വൈരാഗ്യത്തില്‍ അഭിഭാഷകര്‍ കോടതിയില്‍വച്ച് തന്നെ മര്‍ദിക്കുകയായിരുന്നെന്നാണ് എസ്‌ഐ ആരോപിക്കുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ എസ്‌ഐ അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേരത്തെ, ഗവ.പ്ലീഡര്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കൈയേറ്റ ശ്രമങ്ങളുടെ തുടര്‍ച്ചയായി, മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകര്‍ അക്രമം അഴിച്ചുവിട്ടും, മുന്പ് വഞ്ചിയൂര്‍ കോടതി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക