Image

ദിനംപ്രതി 3500 ഇഫ്താര്‍ കിറ്റുകള്‍ നല്‍കി അബുദാബി ട്രാഫിക് പോലീസ്

Published on 24 May, 2018
ദിനംപ്രതി 3500 ഇഫ്താര്‍ കിറ്റുകള്‍ നല്‍കി അബുദാബി ട്രാഫിക് പോലീസ്

അബുദാബി: ഇഫ്താര്‍ സമയത്ത് വാഹനം ഓടിക്കേണ്ടി വരുന്നവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കി അബുദാബി പോലീസ് ശ്രദ്ധ പിടിച്ചുപറ്റുന്നു. സുരക്ഷിതത്വം റംസാന്‍ നാളില്‍ എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായ പത്താം വര്‍ഷത്തിലാണ് പോലീസ് ഇഫ്താര്‍ കിറ്റുകളുടെ വിതരണം നടത്തുന്നത്. 

നഗരത്തിലെ തിരക്കേറിയ പത്ത് ട്രാഫിക് സിഗ്‌നലുകളില്‍ ദിനംപ്രതി 3500 ഭക്ഷണ പായ്ക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. 

നോന്പ് മുറിക്കുന്നതിന് മുന്പു നിശ്ചിത സ്ഥലങ്ങളില്‍ എത്തുന്നതിന് അമിത വേഗതയില്‍ വാഹനം ഓടിക്കുന്നത് പതിവാകുകയും ഏറ്റവും അധികം അപകടങ്ങള്‍ ഈ സമയത്തുണ്ടാകുന്നുവെന്നു കണ്ടെത്തുകയും ചെയ്തതോടെയാണ് ഇഫ്താര്‍ ഭക്ഷണ പായ്ക്കറ്റുകളുമായി നഗരവീഥികളില്‍ പോലീസ് രംഗത്തെത്തിയത്. വിവിധ സന്നദ്ധ സംഘടനകളും പോലീസിനൊപ്പം ഭക്ഷണ വിതരണത്തില്‍ പങ്കുചേരുന്നുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക