Image

റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ സന്ദര്‍ശിച്ച 'പ്രിയങ്ക ചോപ്ര ഇന്ത്യ വിടണം':നടിയ്‌ക്കെതിരെ ബി.ജെ.പി എം.പി

Published on 25 May, 2018
റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ സന്ദര്‍ശിച്ച 'പ്രിയങ്ക ചോപ്ര ഇന്ത്യ വിടണം':നടിയ്‌ക്കെതിരെ ബി.ജെ.പി എം.പി
ന്യൂദല്‍ഹി: ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തി റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച നടി പ്രിയങ്ക ചോപ്രയ്‌ക്കെതിരെ ബി.ജെ.പി എം.പി വിനയ്‌ കത്യാര്‍. റോഹിംഗ്യകളോട്‌ സിമ്പതി തോന്നുന്നുണ്ടെങ്കില്‍ പ്രിയങ്ക ഇന്ത്യ വിടണമെന്നാണ്‌ കത്യാര്‍ ആവശ്യപ്പെട്ടത്‌.

'റോഹിംഗ്യകളുടെ യാഥാര്‍ത്ഥ്യം പ്രിയങ്ക ചോപ്രയെപ്പോലുള്ളവര്‍ക്ക്‌ അറിയില്ല. അവര്‍ റോഹിംഗ്യകളെ കാണാന്‍ പോകാന്‍ പാടില്ലായിരുന്നു. റോഹിംഗ്യന്‍ മുസ്‌ലീങ്ങളെ ഈ രാജ്യത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കരുത്‌. അവരോട്‌ സിമ്പതി കാണിക്കുന്നവരെയും ഇവിടെ കഴിയാന്‍ അനുവദിക്കരുത്‌.' കത്യാര്‍  പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക