Image

ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒയെ പോലെയാണ് കോടിയേരി ബാലകൃഷ്ണനെന്ന് ചെന്നിത്തല

Published on 25 May, 2018
ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒയെ പോലെയാണ് കോടിയേരി ബാലകൃഷ്ണനെന്ന് ചെന്നിത്തല
ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒയെ പോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരിയുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പോലും ഞെട്ടിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യുഡിഎഫ് ബിജെപിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി രംഗത്തെത്തിയ കോടിയേരിക്കും സിപിഎമ്മിനുമുള്ള മറുപടിയായാണ് ചെന്നിത്തലയുടെ ആരോപണം. വികസനം എന്നതു മുഖ്യമന്ത്രി പിണറായി വിജയന്റെ വാചകമടി മാത്രമാണ്. മുഖ്യമന്ത്രി ഒരിടത്തും ഭരണ നേട്ടം ഉയര്‍ത്തി പിടിക്കുന്നില്ല. എ.കെ. ആന്റണിക്കല്ല, പിണറായി വിജയനാണു സ്ഥല ജല വിഭ്രാന്തി. ആലപ്പുഴ ജില്ലയില്‍ പെരുമാറ്റ ചട്ടം നിലനില്‍ക്കെ ഇതിന് വിരുദ്ധമായി സര്‍ക്കാര്‍ ഇല്ലാത്ത നേട്ടം ഉയര്‍ത്തി പരസ്യം നല്‍കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക