Image

ഡോ . ഇ. സി. ജി. സുദര്‍ശന്റെ വിയോഗത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അനുശോചന രേഖപ്പെടുത്തി

ഫിലിപ്പ് മാരേട്ട് Published on 26 May, 2018
ഡോ . ഇ. സി. ജി. സുദര്‍ശന്റെ   വിയോഗത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അനുശോചന രേഖപ്പെടുത്തി
ന്യൂയോര്‍ക്ക്: പ്രശസ്ത മലയാളി ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജോര്‍ജ് സുദര്‍ശന്റെ വിയോഗത്തില്‍  വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. റീജിയന്‍ പ്രസിഡന്റ് ശ്രീ. പി. സി. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ ദേശീയ തലത്തിലുള്ള റീജിയന്‍ ടെലികോണ്‍ഫെറെന്‍സ് മീറ്റിങ്ങിലാണ് വിവിധ പ്രൊവിന്‍സ് നേതാക്കളും റീജിയന്‍ ഭാരവാഹികളും അനുശോചനം അറിയിച്ചുകൊണ്ട് പ്രസംഗിച്ചത്. ന്യൂയോര്‍ക്കില്‍ നിന്നും ചാക്കോ കോയിക്കലേത്, ന്യൂജേഴ്‌സിയില്‍ നിന്നും തോമസ് മൊട്ടക്കല്‍, രുഗ്മിണി പത്മകുമാര്‍ തുടങ്ങിയവര്‍, വാഷിംഗ്ടണ്‍ ഡി. സി. യില്‍ നിന്നും മോഹന്‍ കുമാര്‍, ഹൂസ്റ്റണില്‍ നിന്നും എല്‍ദോ പീറ്റര്‍, ഡാളസില്‍ നിന്നും ഫ്രിക്‌സ് മോന്‍ മൈക്കിള്‍, തോമസ് ചെല്ലേത്, എബ്രഹാം മാലിക്കറുകയില്‍ എന്നിവരും വേള്‍ഡ്  മലയാളി കൗണ്‍സിലിന്റെ മുന്‍ സീനിയര്‍ നേതാക്കളില്‍ ഒരാളും പദ്മഭൂഷണ്‍  ജേതാവും നോബല്‍ െ്രെപസിന് അര്‍ഹനുമായിരുന്ന ഡോ. ഇ. സി. ജി. സുദര്‍ശനെ അനുസ്മരിച്ചത്.

എല്‍ദോ പീറ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചത് യോഗം പാസ്സാക്കി. 1931 ല്‍ കോട്ടയം ജില്ലയിലെ പള്ളത്ത് ജനിച്ച് യുഎസിലെ പ്രശസ്തമായ ടെക്‌സാസ് സര്‍വകലാശാലയിലെ പാര്‍ട്ടിക്കിള്‍ തിയറി സെന്റര്‍ ഡയറക്ടര്‍ ആയി സേവനമുഷ്ഠിച്ച അദ്ദേഹത്തിന് ഒന്‍പത് തവണ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുകയുണ്ടായെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല. 

1951 മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിഎസ്‌സി ഓണേഴ്‌സ് ബിരുദം നേടിയ നേടിയ അദ്ദേഹം 1952 മുതല്‍ 1955 വരെ മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ റിസര്‍ച്ച് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ചു. 1958 ല്‍ ന്യൂയോര്‍ക്കിലെ റൊചെസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കി. 1957 മുതല്‍ 1969 വരെ അമേരിക്കയിലെ ഹാര്‍വഡ് സര്‍വകലാശാലയിലും റൊചെസ്റ്റര്‍ സര്‍വകലാശാലയിലും അധ്യാപകവൃത്തി ചെയ്തശേഷമാണ് ടെക്‌സാസ് സര്‍വകലാശാലയില്‍ പ്രൊഫസറായി എത്തുന്നത്. 1976 ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പത്മഭൂഷണും 2007 ല്‍ പത്മവിഭൂഷണും നല്‍കി ആദരിച്ചു.  

ഡോ. ഇ.സി.ജോര്‍ജ് സുദര്‍ശനനും ഊര്‍ജതന്ത്ര ശാസ്ത്രജ്ഞനായ ഗ്ലോബറുമായി സഹകരിച്ചാണ് സൈദ്ധാന്തികകണകങ്ങളായ ടാക്യോണുകളെക്കുറിച്ചുള്ള ഗവേഷണങ്ങളും പ്രബന്ധവും രചിക്കാനിടയായത്. നോബേല്‍ സമ്മാനം ലഭിച്ചില്ലെങ്കിലും ടെക്‌സാസിലെ ഗവേഷണവിദ്യാര്‍ത്ഥികളുമായി സഹകരിച്ച് ഊര്‍ജ്ജതന്ത്രമേഖലയില്‍ നിരവധി പ്രബന്ധങ്ങള്‍ രചിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. 

പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന കണികകളെ കണ്ടെത്താന്‍ നേതൃത്വം നല്‍കിയ പ്രഗത്ഭനായ ശാസ്ത്രജ്ഞനാണ് ഡോ. ഇ. സി. ജി. സുദര്‍ശന്‍. വേള്‍ഡ് മലയാളി കൗണ്‍സിലിനും ഭാവി തലമുറക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തു ലോകം അദ്ദേഹത്തെ ആദരിക്കട്ടെ എന്നും മലയാളികള്‍ക്ക് എന്നും അഭിമാനിക്കാന്‍ ഇടയാകട്ടെ എന്നും പ്രമേയത്തില്‍ പറയുന്നു.
ഡോ . ഇ. സി. ജി. സുദര്‍ശന്റെ   വിയോഗത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ അനുശോചന രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക