Image

യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ തായ്‌വേരറക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംമ്പ് ഒപ്പ് വെച്ചു

പി പി ചെറിയാന്‍ Published on 26 May, 2018
യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെ തായ്‌വേരറക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംമ്പ് ഒപ്പ് വെച്ചു
വാഷിംഗ്ടണ്‍ ഡി സി: ഫെഡറല്‍ ജീവനക്കാരുടെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനും, പ്രവര്‍ത്തന ക്ഷമതയില്ലാത്ത ജീവനക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതിനും ഗവണ്മെണ്ടിന് അധികാരം നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംമ്പ് ഇന്ന് (മെയ് 25 വെള്ളി) ഒപ്പ് വെച്ചു.

സിവില്‍ സര്‍വ്വീസ് നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും, ഗവണ്മെണ്ട് പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്ന ട്രംമ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഈ ഉത്തരവിലൂടെ നിറവേറ്റിയിരിക്കുന്നതെന്ന് ട്രംമ്പ് ഡൊമസ്റ്റിക്ക് പോളിസി ഡയറക്ടര്‍ ആഡ്രു ബ്രംബര്‍ഗ് മാധ്യമങ്ങളെ അറിയിച്ചു.


നികുതി ദായകരുടെ പണം കൃത്യമായി ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാരെ ഏജന്‍സികള്‍ക്കും എളുപ്പത്തില്‍ പുറത്താക്കുന്നതിനും ഈ ഉത്തരവ് അനുമതി നല്‍കുന്നു. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതാക്കളും, മെമ്പര്‍മാരും ചിലവഴിക്കുന്ന സമയത്തിന് നിബന്ധനം ഏര്‍പ്പെടുത്തുന്നതിനും നിയമത്തില്‍ വകുപ്പുകളുണ്ട്.

ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കുന്നതോടെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് യൂണിയനുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ വിലപേശുന്നതിനും, ഇതിലൂടെ ഫെഡറല്‍ ഗവണ്മെണ്ടിന് 100 മില്യണിലധികം ഡോളറിന്റെ മിച്ചം ഉണ്ടാക്കുന്നതിനും ഇടയാക്കും. എന്നാല്‍ ഈ എക്‌സിക്യൂട്ടീവ് ഉത്തരവ് ചോദ്യം ചെയ്യുമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്മെണ്ട് എംപ്ലോയ്‌സ് യൂണിയന്‍ അറിയിച്ചു.
Join WhatsApp News
Ram C 2018-05-26 10:03:09
Bold action. Long due one.
Hail Trump!!

This country needs some treatment and Trump is the BEST capable President.
Oommen 2018-05-26 19:29:50

Very good Mr. President. We all support your for standing up for what is Right.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക