Image

അമേരിക്കയില്‍ ഗ്യാസ് വില കുതിച്ചുയരുന്നു; ഗ്യാലന് മൂന്ന് ഡോളറിന് മുകളില്‍

പി പി ചെറിയാന്‍ Published on 26 May, 2018
അമേരിക്കയില്‍ ഗ്യാസ് വില  കുതിച്ചുയരുന്നു; ഗ്യാലന് മൂന്ന് ഡോളറിന് മുകളില്‍
വാഷിങ്ടന്‍: ഗ്യാസിന്റെ വിലയില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നതിനേക്കാള്‍ 31 ശതമാനം വര്‍ധനവാണ് ഗ്യാസിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷത്തെ മെമ്മോറിയല്‍ ഡേയിലുണ്ടായിരുന്ന ഗ്യാസിന്റെ വിലയേക്കള്‍ വന്‍വര്‍ധനവാണ് ഈ വര്‍ഷത്തെ മെമ്മോറിയല്‍ ഡേയില്‍ ഉണ്ടായിരിക്കുന്നതെന്ന് ട്രിപ്പിള്‍ എ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

ക്രൂഡോയിലിന്റെ വില രാജ്യാന്തര വിപണിയില്‍ കുതിച്ചുയര്‍ന്നതോടെയാണ് അമേരിക്കയില്‍ ശരാശരി വില 2.67 സെന്റായി ഉയര്‍ന്നു. മെമ്മോറിയല്‍ ഡേ വീക്കില്‍ 41.5 മില്യന്‍ അമേരിക്കക്കാരാണ് റോഡുമാര്‍ഗം ദീര്‍ഘയാത്ര നടത്തുന്നതിന് തയ്യാറെടുക്കുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു. 

ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഷിക്കാഗോ തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ഗ്യാസിന്റെ വില ഇതിനകം 3 ഡോളറില്‍ കവിഞ്ഞിട്ടുണ്ട്. വാഷിങ്ടനില്‍ കഴിഞ്ഞവര്‍ഷം ഇതേസമയം 2.85 ആയിരുന്ന ഗ്യാസിന്റെ വില  നിലവില്‍ 3.45 ആയി വര്‍ധിച്ചിട്ടുണ്ട്. കലിഫോര്‍ണിയ, ഹവായ എന്നിവിടങ്ങളില്‍ 3.70 ഡോളറാണ് ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില. ഗ്യാസിന്റെ വില ഉയര്‍ന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.

ഗ്യാസ് വില ഇത്ര വര്‍ധിച്ചിട്ടും രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ പ്രതിഷേധിക്കുകയോ, ഭരണകക്ഷിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
Join WhatsApp News
TRUMPAN 2018-05-26 09:30:40
VOTE FOR TRUMP
PAY MORE FOR EVERYTHING
Manoj 2018-05-26 10:05:38
Gas price should be 4 or 5. Government/Private companies should not be on loss on every business. 

Price hike won't make any difference for any one. No one is going to reduce their travel because of gas price hike. 
NARADAN 2018-05-26 12:11:32
അപ്പോള്‍ മനോജ്‌ ഗ്യാസ് സ്റ്റേഷന്‍ ഓണര്‍ എന്ന് മനസ്സില്‍ ആക്കി.
എട്ടാംക്ലാസ് + തയ്യല്‍ തൊഴില്‍ നടത്തിയവര്‍ എത്ര എണ്ണം സാരി തുമ്പില്‍ ഞാന്നു വന്നു എന്ന്  നിഗളിച്ചു വിവരകേട്‌ വിളിച്ചു കൂവുന്നു 
Democrat 2018-05-26 13:42:21
He must be Trump voter also
Manoj 2018-05-26 15:36:42
ഗ്യാസ് സ്റ്റേഷൻ  മുതലാളിയായ തൊഴിലാളിയും ജീവിച്ചു പോട്ടെ നാരദാ!!!

തയ്യൽ തൊഴിലും വൃത്തികെട്ട പണിയാണോ? എല്ലാ ജോലിക്കും അതിൻറെതായ അന്തസില്ലേ നാരദാ?

ഈ സാരിത്തുമ്പിൽ ഞാന്നു വന്നു എന്ന് പറഞ്ഞാൽ എന്നതാ...?


നാരദന്‍ -from Houston 2018-05-26 18:10:05
മോനേ മനോജേ!
ഏതു തൊഴിലിനും അതിന്‍റെ മാന്യത ഉണ്ട്. പക്ഷെ ഗാസിനു 4 $ വില കൂടുതല്‍ അല്ല എന്ന് വിളിച്ചു കൂവരുത്.
മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചു പണം ഉണ്ടാക്കരുത്. Do the best in your job. But don't try to be rich by exploiting others. Your knowledge of economy is very poor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക