Image

നിപ വൈറസിന്റെ ഉറവിടം വവ്വാലല്ല; വവ്വാലിനെ പിടിക്കരുതെന്ന്‌ മന്ത്രി

Published on 26 May, 2018
നിപ വൈറസിന്റെ ഉറവിടം വവ്വാലല്ല; വവ്വാലിനെ പിടിക്കരുതെന്ന്‌ മന്ത്രി
കോഴിക്കോട്‌: നിപ വൈറസിന്റെ ഉറവിടം വവ്വാലല്ലെന്ന്‌പരിശോധന ഫലം. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. കോഴിക്കോട്‌ ആദ്യം നിപ വൈറസ്‌ ബാധ കണ്ടെത്തിയ ചെങ്ങരോത്തെ സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്ന്‌ പിടിച്ച വവ്വാലുകളെയാണ്‌പരിശോധനക്ക്‌ വിധേയമാക്കിയത്‌.

വവ്വാലുകളുടേതും പന്നികളുടേതുമടക്കം 21 സാമ്പിളുകള്‍ പരിശോധനക്ക്‌ അയച്ചിരുന്നു. ഇവയുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവ്‌ ആണ്‌. നിപയുടെ ഉറവിടം കണ്ടെത്തുന്നതിന്‌ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന്‌ മൃഗക്ഷേമ വകുപ്പ്‌ അറിയിച്ചു. തിങ്കളാഴ്‌ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച്‌ പരിശോധനക്കയക്കുമെന്നാണ്‌ സൂചന.

ആശങ്കപ്പെട്ടതു പോലെ നിപാ പടരുന്നില്ലെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നിപയെന്ന സംശയത്തില്‍ പരിശോധനക്കയച്ച സാമ്പിളുകളുടെ പരിശോധന ഫലം പുറത്തുവന്നുവെന്നും ഇതില്‍ ഒന്നൊഴികെ ബാക്കിയെല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപാ ബാധിച്ച്‌ ഇതുവരെ 12 പേരാണ്‌ മരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നിപ വൈറസ്‌ പടരുന്നില്ല എങ്കിലും ജാഗ്രത വേണം. 

നേരത്തെ മരിച്ച സാബിത്തിനെയും നിപ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ പട്ടികയില്‍ പെടുത്തും. മരിച്ച സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക