Image

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എം.ബി.ബി.എസ്സിന് പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി

Published on 30 June, 2011
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എം.ബി.ബി.എസ്സിന്  പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി
ന്യൂഡല്‍ഹി: സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് എം.ബി.ബി.എസ്സിന് സ്വന്തം നിലയില്‍ പ്രവേശന പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജൂലായ് 15 നു മുന്‍പ് പ്രവേശന പരീക്ഷ നടത്തണമെന്നും 20 ന് മുന്‍പ് ഫലം പ്രഖ്യാപിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഒഴികെയുള്ള 11 കോളേജുകള്‍ക്കാണ് പ്രവേശന പരീക്ഷ നടത്താന്‍ അനുമതി. 50 ശതമാനം സീറ്റുകളിലേക്ക് ഇവര്‍ക്ക് നേരിട്ട് പരീക്ഷ നടത്താം. പ്രവേശന നടപടികളില്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക