തൃശുര്: സോഷില് മീഡിയയില്‍ താരങ്ങളെ കൊല്ലുന്നതും വ്യാജ മരണവാര്‍ത്തകളും അത്ര പുതുമയുള്ള കാര്യമല്ല. ജീവിച്ചിരിക്കുന്ന പല താരങ്ങളെയും രാഷ്ട്രീയ പ്രമുഖരേയും സോഷില് മീഡിയ കൊല്ലാറുണ്ട്. ആ കൂട്ടത്തില്‍ പുതിയ ഇരയാണു നടന് വി കെ ശ്രീരാമന്. നടന് വി കെ ശ്രീരാമന് അന്തരിച്ചു എന്ന വാര്‍ത്ത രാവിലെ മുതല്‍ വാട്ട്സ്ആപ്പിലും മറ്റ് സോഷില് മീഡിയകളിലും പ്രചരിക്കുന്നുണ്ടായിരുന്നു.
വളരെ വിഷമത്തോടെ ആളുകള്‍ മരണവാര്‍ത്ത ഷെയര്‍ ചെയ്യുമ്പോള്‍ ഇതെല്ലാം കണ്ടു സന്തോഷിക്കുകയാണ് ശ്രീരാമന്. താന്‍ ശ്രദ്ധേയാനാണ് എന്നും തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ട് എന്നും അറിയാനുള്ള അവസരമാണ് ഇത് എന്നു ശ്രീരാമന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോാടു പറഞ്ഞു. ഫേസ്ബുക്കിലൊന്നും ഇല്ലെങ്കിലും വാര്‍ത്തകള്‍ എല്ലാം ഞാന്‍ കേട്ടു.
എന്റെ മരണത്തില്‍ സന്തോഷിക്കുകയോ സങ്കടപ്പെടുകയോ ചെയ്യുണ്ടെങ്കില്‍ രസമല്ലേ എന്നു വികെ ശ്രീരാമന് പറയുന്നു. ഇത്തരം വ്യജസന്ദേശങ്ങള് പ്രചരിക്കുന്നതില്‍ തനിക്കു മാനസിക പ്രശ്നങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഇതു മോശപ്പെട്ട ഒരു സംസ്ക്കാരം ആണ്. അതുകൊണ്ട് ഇതിനെതിരെ നടപടി വേണം എന്നും ശ്രീരാമന് പറയുന്നു. മുമ്പും ചെറിയ തോതില്‍ തന്നെ കൊന്നിട്ടുണ്ട്. ഒന്നു രണ്ടു വട്ടം കൊലപാതകം നടന്നതാണ്. അതുകൊണ്ട് ഇനിയും മരിക്കാന്‍ തയാറാണ് എന്നു ശ്രീരാമന് പറയുന്നു