ബോളിവുഡും ആരാധകരും ഒരുപക്ഷെ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത് ദീപികരണ്‍വീര്‍ സിങ് വിവാഹ വാര്‍ത്ത കേള്‍ക്കാന്‍ തന്നെ ആയിരിക്കും. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ഇരുവരും ജീവിതത്തിലൊരുമിക്കാന്‍ പോകുന്നവെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ 19ന് മുംബൈയില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നു. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ക്ഷണം ഉണ്ടായിരിക്കുകയുള്ളു
ദീപിക വിവാഹ ഷോപ്പിങ്ങുമായി തിരക്കിലാണെന്നാണ് അഭ്യൂഹങ്ങള്‍. ദീപികയുടെ മാതാപിതാക്കള്‍ വിവാഹ തീരുമാനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കുമായി മുംബൈയില്‍ നിന്നും ബെംഗളൂരു വന്നു പോയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് രണ്വീറിന്റേയോ ദീപികയുടേയോ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല