Image

ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ ഔദ്യോഗിക തുടക്കം ആദരാഞ്ജലികളോടെ

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 26 May, 2018
ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ ഔദ്യോഗിക തുടക്കം ആദരാഞ്ജലികളോടെ
ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സാസിയേഷന്‍ ഓഫ്അമേരിക്കാസ്) ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷന്‍ 2018 ന്റെ ആരംഭത്തില്‍ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയുംഅകമ്പടിയോടെയുള്ള പ്രൗഢഗംഭീരമായ ഘോഷ യാത്ര പ്രധാനവേദിയില്‍ എത്തി കഴിഞ്ഞാല്‍, വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ അനുഗ്രഹീതമാകുന്ന ഉദ്ഘാടനചടങ്ങിന് പ്രാരംഭമായി കേരളത്തിലും, ഇന്ത്യയൊട്ടാകെയും, അമേരിക്കന്‍ മലയാളീസമൂഹത്തിലും ഉള്‍പ്പെട്ട, കഴിഞ്ഞ രണ്ടുവര്‍ഷകാലത്തിനുള്ളില്‍ നമ്മില്‍ നിന്നും വേര്‍ പിരിഞ്ഞു പോയ സമാദരണീയര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരിക്കും, ഉത്ഘാടന സമ്മേളനത്തിന് ആരംഭം കുറിക്കുന്നത്. ഫോമായുടെ ചരിത്രത്തില്‍ ആദ്യമായി കണ്‍വെന്‍ഷന്‍ വേദിയില്‍ ഇത്തരം ഒരുചടങ്ങു വേണം എന്ന ആശയംകൊണ്ടുവന്നത് ഫോമായുടെ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ തന്നെയാണ്.

ഏതു സംരംഭത്തിന്റെയും തുടക്കം ഏങ്ങനെയായിരിക്കും എന്നത് വരാന്‍പോകുന്ന പരിപാടികളുടെ ഒരു ചൂണ്ടുപലകയാണ്. അതിനാല്‍ തന്നെ വളരെയധികം പ്രധാനപ്പെട്ട ഈ ഒരുഅനുസ്മരണ ചടങ്ങിന് നേതൃത്വംകൊടുക്കാന്‍ കഴിവുറ്റ ഒരു കമ്മിറ്റിയെതന്നെ തിരഞ്ഞെടുത്തതും ബെന്നിവാച്ചാച്ചിറയുടെ നേതൃത്വ പാടവത്തിലെ ഒരു പൊന്‍ തൂവല്‍ ആണ്. ഏല്പിക്കുന്ന എന്ത് കാര്യങ്ങളും കാര്യക്ഷമമായി ചെയ്യുമെന്ന് തെളിയിച്ച, പ്രഗത്ഭരുംപരിചയ സമ്പന്നരുമായ സ്റ്റാന്‍ലികളത്തില്‍ ( ചെയര്‍മാന്‍), നിഷാന്ത്‌നായര്‍, ജിമ്മി കണിയാലി എന്നിവരാണ് വളരെ പ്രധാനപ്പെട്ട ഈ മെമ്മോറിയംകമ്മിറ്റി അംഗങ്ങള്‍.

ഏറ്റവും ചുരുങ്ങിയ സമയത്തില്‍,നമ്മില്‍ നിന്നും വേര്‍പിരിഞ്ഞു പോയരാഷ്ട്രീയ, സാഹിത്യ, സിനിമ രംഗത്തെപ്രഗത്ഭരെ ഉള്‍കൊള്ളിച്ചു കൊണ്ട്, അവരുടെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് തികച്ചും പ്രൊഫഷണല്‍ ആയ രീതിയില്‍ അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ചുരുങ്ങിയ സമയത്തില്‍ ആരെയും ബോറടിപ്പിക്കാതെ ഈ പരിപാടി നടത്തുക എന്ന ഉത്തരവാദിത്വം ഉള്ളതിനാല്‍ ഈ പരിപാടിയില്‍ ഉള്‌പെടുത്തുന്നതെല്ലാം വളരെ റിസര്‍ച്ച് ചെയ്തതിനു ശേഷമായിരിക്കുമെന്നും കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു
ദേശീയ തലത്തില്‍ പ്രശസ്തരായിരുന്ന, മലയാളികളോ ഇന്ത്യക്കാരോ ആയ ആരുടെയെങ്കിലും അനുസ്മരണം ഈ ചടങ്ങില്‍ ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ പേര് വിവരം ചെയര്‍മാന്‍ സ്റ്റാന്‍ലി കളത്തില്‍ (516 318 7175 ), കമ്മിറ്റി അംഗങ്ങള്‍ ആയ നിഷാന്ത് നായര്‍ ( 917 636 0520), ജിമ്മി കണിയാലി ( 630 903 7680 ) എന്നിവരെ അറിയിക്കാവുന്നതാണ്. ഫോമാ ചിക്കാഗോ അന്താരാഷ്ട്ര കണ്‍വന്‍ഷനെ കുറിച്ച് അറിയുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക www.fomaa.net

ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ ഔദ്യോഗിക തുടക്കം ആദരാഞ്ജലികളോടെഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ ഔദ്യോഗിക തുടക്കം ആദരാഞ്ജലികളോടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക