Image

ആറുമാസത്തിനുള്ളില്‍ നഷ്ടത്തില്‍നിന്നു കരകയറ്റുമെന്നു ടോമിന്‍ ജെ. തച്ചങ്കരി

Published on 27 May, 2018
ആറുമാസത്തിനുള്ളില്‍ നഷ്ടത്തില്‍നിന്നു കരകയറ്റുമെന്നു ടോമിന്‍ ജെ. തച്ചങ്കരി
കടുത്ത പ്രതിസന്ധിയില്‍ നീങ്ങുന്ന കെ.എസ്.ആര്‍.ടി.സിയെ ആറുമാസത്തിനുള്ളില്‍ നഷ്ടത്തില്‍നിന്നു കരകയറ്റുമെന്നു എം.ഡി: ടോമിന്‍ ജെ. തച്ചങ്കരി. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ഗാരേജ് വിസിറ്റിനോടനുബന്ധിച്ച് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹിക മാധ്യമങ്ങള്‍ വഴി ഉയരുന്ന വിമര്‍ശനങ്ങളെയും യൂണിയന്‍ പ്രവര്‍ത്തനങ്ങളെയും സി.എം.ഡി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വിമര്‍ശകര്‍ വിചാരിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബളം കൃത്യസമയത്ത് കൊടുക്കാന്‍ പറ്റുമോയെന്നും തച്ചങ്കരി ചോദിച്ചു. പുതിയ ബസുകള്‍ ഒന്നും വാങ്ങുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. 
പകരം നിലവിലുള്ളവ അറ്റകുറ്റ പണികള്‍ തീര്‍ത്ത് നിരത്തിലിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാരേജ് സന്ദര്‍ശനത്തിനു ശേഷം ജീവനക്കാരുടെ പരാതികളും നിവേദനങ്ങളും സ്വീകരിച്ചശേഷമാണ് സി.എം.ഡി മടങ്ങിയത്. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സി.എം.ഡിക്കൊപ്പം ഉണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക